അവസാന മിനിറ്റിൽ രണ്ടു ഗോളുകൾ, കളി തിരിച്ച് തൃശൂരിന്റെ മാജിക്; കാലിക്കറ്റ് എഫ്സിയെ സമനിലയിൽ തളച്ചു (2–2)
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരളയിലെ ആവേശപ്പോരിൽ കരുത്തരായ കാലിക്കറ്റ് എഫ്സിയെ സമനിലയിൽ തളച്ച് തൃശൂർ മാജിക് എഫ്സി. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. 49–ാം മിനിറ്റില്‍ മുഹമ്മദ് റിയാസും 81–ാം മിനിറ്റിൽ പി.എം. ബ്രിട്ടോയുമാണു കാലിക്കറ്റിനായി ഗോളുകൾ നേടിയത്. എന്നാൽ രണ്ടാം പകുതിയുടെ

കോഴിക്കോട്∙ സൂപ്പർ ലീഗ് കേരളയിലെ ആവേശപ്പോരിൽ കരുത്തരായ കാലിക്കറ്റ് എഫ്സിയെ സമനിലയിൽ തളച്ച് തൃശൂർ മാജിക് എഫ്സി. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. 49–ാം മിനിറ്റില്‍ മുഹമ്മദ് റിയാസും 81–ാം മിനിറ്റിൽ പി.എം. ബ്രിട്ടോയുമാണു കാലിക്കറ്റിനായി ഗോളുകൾ നേടിയത്. എന്നാൽ രണ്ടാം പകുതിയുടെ അധികസമയത്ത് ബ്രസീലിയൻ താരങ്ങളായ ഗോമസ് ഫിലോയും (91–ാം മിനിറ്റ്), സിൽവ ഡെ ഗോസും (97) തൃശൂർ മാജിക് എഫ്സിയെ ഒപ്പമെത്തിച്ചു.
നാലു മത്സരങ്ങൾ പൂർത്തിയാക്കിയ കാലിക്കറ്റ് എഫ്സിയുടെ മൂന്നാം സമനിലയാണിത്. ഒരു മത്സരം വിജയിച്ച കാലിക്കറ്റ് ആറു പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം നാലു മത്സരങ്ങളിൽ രണ്ടു സമനിലയും രണ്ടു തോൽവിയുമാണ് തൃശൂരിനുള്ളത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് തൃശൂർ. ബുധനാഴ്ച വൈകിട്ട് നടക്കുന്ന അടുത്ത മത്സരത്തിൽ മലപ്പുറം എഫ്സി, കണ്ണൂർ വാരിയേഴ്സിനെ നേരിടും. മലപ്പുറത്തിന്റെ ഹോം ഗ്രൗണ്ടായ മഞ്ചേരിയിൽവച്ചാണ് മത്സരം.