ഐഎസ്എലിൽ വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ്; ഹൈദരാബാദിനെയും വീഴ്ത്തി പോയിന്റ് പട്ടികയിൽ ഒന്നാമത്
ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിലെ തുടർച്ചയായ മൂന്നാം ജയവുമായി പഞ്ചാബ് എഫ്‍സി കുതിക്കുന്നു. ഇന്നു നടന്ന ആവേശപ്പോരാട്ടത്തിൽ ഹൈദരാബാദ് എഫ്‍സിയെയും തോൽപ്പിച്ച് പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ്, ഹൈദരാബാദിനെ വീഴ്ത്തിയത്.

മത്സരത്തിന്റെ ഇരു പകുതികളിലുമായാണ് പഞ്ചാബ് ഗോൾ നേടിയത്. എസക്കിയേൽ വിദാർ (35), ഫിലിപ് മിർയാക് (71–ാം മിനിറ്റ്) എന്നിവരാണ് പഞ്ചാബിനായി ലക്ഷ്യം കണ്ടത്.
ലിയാൻഡർ ഡിക്കൂഞ്ഞ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനാൽ, അവസാന 12 മിനിറ്റ് 10 പേരുമായാണ് ഹൈദരാബാദ് കളിച്ചത്. വിജയത്തോടെ മൂന്നു കളികളിൽനിന്ന് ഒൻപതു പോയിന്റുമായാണ് പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തിയത്. തുടർച്ചയായ രണ്ടാം മത്സരവും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്.