തൃശൂരിനെതിരെ ഫോഴ്സ കൊച്ചിയുടെ ‘മാജിക്’; ഏകപക്ഷീയമായ ഒരു ഗോൾ ജയം, രണ്ടാം സ്ഥാനത്തേക്ക്
പയ്യനാട് (മലപ്പുറം)∙ തൃശൂർ മാജിക് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കൊച്ചി ഫോഴ്സ എഫ്സി സൂപ്പർ ലീഗ് കേരളയുടെ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. 74–ാം മിനിറ്റിൽ കൊച്ചി ക്യാപ്റ്റനും ടുണീഷ്യൻ താരവുമായ സയ്യിദ് മുഹമ്മദ് നിദാലാണ് ഗോൾ നേടിയത്. കൊച്ചിയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.

കളിയിൽ മുൻതൂക്കം തൃശൂരിനായിരുന്നെങ്കിലും കൊച്ചി ഗോളി എസ്.ഹജ്മലിന്റെ മികച്ച സേവുകളാണ് ടീമിന് രക്ഷയായത്. 73–ാം മിനിറ്റിൽ തൃശൂർ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് വിളിച്ചു. തൊട്ടടുത്ത നിമിഷമായിരുന്നു കൊച്ചി കളിയുടെ ക്ലൈമാക്സ് ഒരുക്കിയത്. ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയ കൊച്ചിയുടെ ബ്രസീലിയൻ മുന്നേറ്റതാരം ഡോറിയൽടൺ ഗോമസ് നാസിമെന്റോ പെനൽറ്റി ബോക്സിനു തൊട്ടു മുന്നിൽ വച്ച് പിന്നിലേക്ക് തട്ടിക്കൊടുത്ത പന്ത് മുഹമ്മദ് നിദാൽ കിടിലൻ ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു (1–0).
5 കളികളിൽ 2 വിജയവും 2 സമനിലയും ഒരു തോൽവിയുമുൾപ്പടെ 8 പോയിന്റോടെയാണ് കൊച്ചി രണ്ടാമതെത്തിയത്. 5 കളികളിൽ 3 തോൽവിയും 2 സമനിലയുമടക്കം 2 പോയിന്റുമായി തൃശൂർ ഏറ്റവും പിന്നിൽ തുടരുന്നു.