ഈസ്റ്റ് ബംഗാളിന് സീസണിലെ തുടർച്ചയായ നാലാം തോൽവി; ജംഷഡ്പുർ മൂന്നാം ജയത്തോടെ മൂന്നാമത്, ബഗാനും ജയം
ജംഷഡ്പുർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിൽ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ നാലാം തോൽവി. ഏകപക്ഷീയമായ മത്സരത്തിൽ ജംഷഡ്പുർ എഫ്‍സിയാണ് ഈസ്റ്റ് ബംഗാളിന് നാലാം തോൽവി സമ്മാനിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ വിജയം. ഇന്നത്തെ രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ തോൽപ്പിച്ചു.

വിജയത്തോടെ നാലു കളികളിൽനിന്ന് മൂന്നു വിജയങ്ങൾ സഹിതം 9 പോയിന്റുമായി ജംഷഡ്പുർ മൂന്നാം സ്ഥാനത്തെത്തി. എല്ലാ കളിയും തോറ്റ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്. നാലു കളികളിൽനിന്ന് രണ്ടാം വിജയം നേടിയ മോഹൻ ബഗാൻ ഏഴു പോയിന്റുമായി നാലാം സ്ഥാനത്തെത്തി. മുഹമ്മദൻസ് നാലു പോയിന്റുമായി 10–ാം സ്ഥാനത്തായി.
മത്സരത്തിന്റെ ഇരുപകുതികളിലുമായിട്ടാണ് ജംഷഡ്പുർ രണ്ടു ഗോൾ നേടിയത്. റേയ് തചികാവ (21–ാം മിനിറ്റ്) ജംഷഡ്പുരിന്റെ ആദ്യ ഗോൾ നേടിയപ്പോൾ, ഈസ്റ്റ് ബംഗാൾ താരം ലാൽചുൻചുൻഗ 70–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് ജംഷഡ്പുരിന്റെ അക്കൗണ്ടിലെത്തിയ രണ്ടാം ഗോൾ.
ആദ്യ പകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് മോഹൻ ബഗാന്റെ വിജം. ജാമി മക്‌ലാരൻ (8–ാം മിനിറ്റ്), സുഭാശിഷ് ബോസ് (31), ഗ്രെഗ് സ്റ്റുവാർട്ട് (36) എന്നിവരാണ് മോഹൻ ബഗാനായി ലക്ഷ്യം കണ്ടത്.