ലോകകപ്പ് യോഗ്യത: വെനസ്വേലയ്ക്കെതിരായ മത്സരത്തിനുള്ള അർജന്റീന ടീമിൽ ലയണൽ മെസ്സിയും
Mail This Article
×
ബ്യൂണസ് ഐറിസ്∙ വെനസ്വേലയ്ക്കെതിരായ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള അർജന്റീന ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയെയും ഉൾപ്പെടുത്തി. കോപ്പ അമേരിക്ക ഫൈനലിനിടെയേറ്റ പരുക്കുമൂലം ചിലെ, കൊളംബിയ ടീമുകൾക്കെതിരായ യോഗ്യതാ മത്സരങ്ങളിൽ നിന്ന് മുപ്പത്തിയേഴുകാരനായ മെസ്സി വിട്ടുനിന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മേജർ ലീഗ് സോക്കർ മത്സരത്തിലൂടെയാണ് മെസ്സി ഗ്രൗണ്ടിൽ തിരിച്ചെത്തിയത്. എന്നാൽ ലിവർപൂൾ താരം അലക്സിസ് മക്‌അലിസ്റ്ററിന് വെനസ്വേലയ്ക്കെതിരായ മത്സരം നഷ്ടമായേക്കുമെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോനി അറിയിച്ചു. നാളെ പുലർച്ചെ 2.30നാണ് അർജന്റീന– വെനസ്വേല മത്സരം.
English Summary:
World Cup Qualifiers: Lionel Messi in Argentina Team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.