രണ്ടാം പകുതിയിൽ അടിച്ചുകൂട്ടിയത് എണ്ണം പറഞ്ഞ 4 ഗോളുകൾ; എൽ ക്ലാസിക്കോയിൽ റയലിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബാർസ– വിഡിയോ
ബാർസിലോന ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ–ലയണൽ മെസ്സി യുഗത്തിനു ശേഷം ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന എൽ ക്ലാസിക്കോയിൽ, റയൽ മഡ്രിഡിനെ അവരുടെ തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ തകർത്തെറിഞ്ഞ് ബാർസിലോനയുടെ കുതിപ്പ്. ആവേശം വാനോളമുയർന്ന സൂപ്പർപോരാട്ടത്തിൽ 4–0നാണ് ബാർസയുടെ വിജയം. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. അടിച്ചയത്രയും ഉറച്ച ഗോളവസരങ്ങൾ ബാർസ പാഴാക്കിയതോടെയാണ് റയലിന്റെ തോൽവി 4–0ൽ ഒതുങ്ങിയത്.

വെറും രണ്ടു മിനിറ്റിന്റെ ഇടവേളയിൽ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഇരട്ടഗോളും (54, 56 മിനിറ്റുകളിൽ), ലമീൻ യമാൽ (77–ാം മിനിറ്റ്), റാഫീഞ്ഞ (84–ാം മിനിറ്റ്) എന്നിവരുടെ ഗോളുകളുകളുമാണ് ബാർസയ്ക്ക് റയലിന്റെ തട്ടകത്തിൽ ഐതിഹാസിക വിജയം സമ്മാനിച്ചത്. മറുവശത്ത് റയലിന്റെ ഫ്രഞ്ച് താരം കിലിയൻ എംബപ്പെയും വല ചലിപ്പിച്ചെങ്കിലും, സൂപ്പർതാരത്തിന്റെ മുന്നേറ്റങ്ങളെല്ലാം തുടർച്ചയായി ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയത് അവർക്ക് തിരിച്ചടിയായി.
വിജയത്തോടെ, 11 കളികളിൽനിന്ന് 10 വിജയങ്ങൾ സഹിതം 30 പോയിന്റുമായി ബാർസിലോന പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സീലണിലെ ആദ്യ തോൽവി വഴങ്ങിയ റയൽ മഡ്രിഡ് ആകട്ടെ, ഏഴു ജയവും മൂന്നു സമനിലയും വഴി ലഭിച്ച 24 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. ബാർസ പരിശീലകൻ ഹാൻസി ഫ്ലിക്കിന് കന്നി എൽ ക്ലാസിക്കോയിൽ തകർപ്പൻ വിജയവുമായി തുടക്കമിടാനുമായി.