ബലോൻ ദ് ഓറിൽ ‘ബലം പിടിച്ച്’ റയൽ, കൂട്ട ബഹിഷ്കരണം; വിനീസ്യൂസ് ‘ബെസ്റ്റ്’ എന്ന് സഹതാരങ്ങൾ, ‘വെട്ടി’ സംഘാടകരുടെ തിരിച്ചടി– വിഡിയോ
പാരിസ്∙ കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് പരിപാടിയുടെ സംഘാടകരും സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡും. കഴിഞ്ഞ സീസണിൽ ക്ലബിന് ചാംപ്യൻസ് ലീഗും ലാലിഗയും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബ്രസീലിയൻ താരം വിനീസ്യൂസ് ജൂനിയറിന് പുരസ്കാരം
പാരിസ്∙ കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് പരിപാടിയുടെ സംഘാടകരും സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡും. കഴിഞ്ഞ സീസണിൽ ക്ലബിന് ചാംപ്യൻസ് ലീഗും ലാലിഗയും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബ്രസീലിയൻ താരം വിനീസ്യൂസ് ജൂനിയറിന് പുരസ്കാരം
പാരിസ്∙ കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് പരിപാടിയുടെ സംഘാടകരും സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡും. കഴിഞ്ഞ സീസണിൽ ക്ലബിന് ചാംപ്യൻസ് ലീഗും ലാലിഗയും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബ്രസീലിയൻ താരം വിനീസ്യൂസ് ജൂനിയറിന് പുരസ്കാരം
പാരിസ്∙ കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് പരിപാടിയുടെ സംഘാടകരും സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡും. കഴിഞ്ഞ സീസണിൽ ക്ലബിന് ചാംപ്യൻസ് ലീഗും ലാലിഗയും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബ്രസീലിയൻ താരം വിനീസ്യൂസ് ജൂനിയറിന് പുരസ്കാരം നൽകാത്തതാണ് റയൽ അധികൃതരെ ചൊടിപ്പിച്ചത്. ഇതോടെ വിവിധ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ലഭിച്ചവർ ഉൾപ്പെടെ റയൽ മഡ്രിഡിന്റെ ആളുകൾ കൂട്ടത്തോടെ ചടങ്ങ് ബഹിഷ്കരിച്ചു.
ഇതിനു തിരിച്ചടിയായി മികച്ച ക്ലബായി റയൽ മഡ്രിഡിനെ പ്രഖ്യാപിച്ചപ്പോൾ വിനീസ്യൂസ് ജൂനിയറിനെ ടീമിന്റെ ചിത്രത്തിൽനിന്ന് ‘വെട്ടി’ സംഘാടകരും ‘പ്രതികാരം’ ചെയ്തു. അതേസമയം, ഫുട്ബോൾ ഇതിഹാസം ജോർജ് വിയ ബലോൻ ദ് ഓർ ജേതാവിനെ പ്രഖ്യാപിക്കാൻ തയാറെടുക്കുമ്പോൾ സദസിൽനിന്ന് കൂട്ടത്തോടെ വിനീസ്യൂസ് ജൂനിയറിന്റെ പേര് ഉയർന്നതും ശ്രദ്ധേയമായി. അവതാരക ഇടപെട്ടതിനു പിന്നാലെയാണ് ശബ്ദം നിലച്ചതും റോഡ്രിയെ വിജയിയായി പ്രഖ്യാപിച്ചതും.
വിനീസ്യൂസിനാണ് ഇത്തവണ പുരസ്കാരത്തിന് ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്നതെങ്കിലും, താരത്തെ വോട്ടെടുപ്പിൽ പിന്തള്ളി മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ ഇരുപത്തിയെട്ടുകാരൻ റോഡ്രിയാണ് ജേതാവായത്. ഇതോടെയാണ് റയൽ മഡ്രിഡ് ഇടഞ്ഞത്. പുരസ്കാരത്തിന്റെ വിവരങ്ങൾ സംഘാടകരുടെ പക്കൽനിന്ന് ചോർന്നതോടെ, ഇത്തവണ റോഡ്രിയാകും ജേതാവെന്ന് ചടങ്ങിനു മുൻപേ ഫുട്ബോൾ വൃത്തങ്ങളിൽ ചർച്ചയുണ്ടായിരുന്നു. ഇതോടെയാണ് ചടങ്ങ് ബഹിഷ്കരിക്കാൻ റയൽ തീരുമാനിച്ചത്. വിവിധ വിഭാഗങ്ങളിലായി റയൽ മഡ്രിഡിൽനിന്ന് എട്ടു പേർക്ക് പുരസ്കാരങ്ങൾക്ക് ശുപാർശയുണ്ടായിരുന്നെങ്കിലും ഇവരാരും പരിപാടിക്ക് എത്തിയില്ല.
റോഡ്രിക്കു പിന്നിൽ രണ്ടാമതെത്തിയ വിനീസ്യൂസ് ജൂനിയറിനു പുറമേ മൂന്നാം സ്ഥാനത്തെത്തിയ റയലിന്റെ ഇംഗ്ലിഷ് സ്ട്രൈക്കർ ജൂഡ് ബെലിങ്ങാമും ചടങ്ങിനെത്തിയില്ല. ഇവർക്കു പുറമേ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട റയൽ കോച്ച് കാർലോ ആഞ്ചലോട്ടി, മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരം ബയൺ മ്യൂണിക്കിന്റെ ഇംഗ്ലിഷ് താരം ഹാരി കെയ്നുമായി പങ്കിട്ട കിലിയൻ എംബപെ എന്നിവരും ചടങ്ങ് ബഹിഷ്കരിച്ചവരിൽ ഉൾപ്പെടുന്നു. പുരുഷ വിഭാഗത്തിൽ മികച്ച ക്ലബ്ബായി പ്രഖ്യാപിച്ചപ്പോഴും പുരസ്കാരം വാങ്ങാൻ ആരും വേദിയിലെത്തിയില്ല.
ചടങ്ങ് ആരംഭിക്കും മുൻപു തന്നെ വിനീസ്യൂസ് ജൂനിയർ ഉൾപ്പെടെയുള്ള റയൽ താരങ്ങളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ്, മികച്ച ക്ലബായി റയലിനെ പ്രഖ്യാപിച്ചുകൊണ്ട് നൽകിയ ചിത്രത്തിൽനിന്ന് സംഘാടകർ വിനീസ്യൂസിന്റെ ചിത്രം ഒഴിവാക്കിയത്. ഇതിനെതിരെ ആരാധകർ കടുത്ത വിമർശനമാണ് ഉയർത്തുന്നത്.
വിനീസ്യൂസിനെ മാറ്റിനിർത്തുന്നതിനു പറയുന്ന കാരണങ്ങൾ വച്ചാണെങ്കിൽ, ചുരുക്കപ്പട്ടികയിൽ പേരുള്ള സ്പാനിഷ് താരം ഡാനി കാർവഹാലിനാണ് പുരസ്കാരം നൽകേണ്ടതെന്ന് റയൽ അധികൃതർ പ്രതികരിച്ചിരുന്നു. കഴിഞ്ഞ സീസണിൽ യൂറോ കപ്പ് നേടിയ സ്പെയിൻ ടീമിലും, ചാംപ്യൻസ് ലീഗും ലാലിഗ കിരീടവും ചൂടിയ റയൽ ടീമിലും താരം അംഗമായിരുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കാർവഹാലിനെയും അവഗണിച്ച് റോഡ്രിക്ക് പുരസ്കാരം സമ്മാനിക്കുന്നത്, റയലിനെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് അവരുടെ വാദം.
അതേസമയം, പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ വിനീസ്യൂസ് ജൂനിയർ, റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി എന്നിവരുടെ പ്രതികരണങ്ങളും ശ്രദ്ധേയമായി. ‘വേണമെന്നു തോന്നിയാൽ ഇപ്പോഴത്തേതിന്റെ പത്തിരട്ടിയായി എല്ലാം ചെയ്യാൻ എനിക്കാകും. പക്ഷേ, അവർ അതിനു തയാറല്ല’ – പുരസ്കാര പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ വിനീസ്യൂസ് എക്സിൽ കുറിച്ചു.
കാർലോ ആഞ്ചലോട്ടിയുടെ പ്രതികരണവും കൗതുകകരമായിരുന്നു. ‘‘പുരസ്കാര നേട്ടത്തിൽ എന്റെ കുടുംബത്തിനും പ്രസിഡന്റിനും ക്ലബ്ബിനും താരങ്ങൾക്കും എല്ലാറ്റിലുമുപരി വിനി, കാർവഹാൽ എന്നിവർക്കും നന്ദി’ – ആഞ്ചലോട്ടി പുരസ്കാര വാർത്ത പങ്കുവച്ച് എക്സിൽ കുറിച്ചു.