10 ലീഗ് മത്സരങ്ങളും പൂർത്തിയാക്കിയ കൊച്ചി സെമിയിൽ; ഒരേയൊരു ജയം മാത്രം നേടിയ തൃശൂർ പുറത്ത്
കൊച്ചി ∙ ഡോറിയെൽറ്റൻ ഗോമസ് നാസിമെന്റോയെന്ന ബ്രസീലിയൻ സ്ട്രൈക്കറുടെ മികവിന് ഒരിക്കൽക്കൂടി ഫോഴ്സ കൊച്ചിയുടെ സ്തുതിയും മഹത്വവും! 81–ാം മിനിറ്റിൽ ഗോമസ് നേടിയ ഏക ഗോളിൽ സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) ഫോഴ്സ കൊച്ചി എഫ്സിക്കു ജയം. 10 ലീഗ് മത്സരങ്ങളും പൂർത്തിയാക്കിയ കൊച്ചി സെമിയിൽ. ഒരേയൊരു ജയം മാത്രം നേടിയ തൃശൂർ പുറത്ത്.

ലീഗിൽ 5–ാം ഗോൾ നേടിയ ഗോമസിന്റെ മികവിലായിരുന്നു കൊച്ചിയുടെ കുതിപ്പ്. തൃശൂർ ബോക്സിൽ ഡിഫൻഡർ ഹെൻഡ്രി ആന്റണിയുടെ മിസ് പാസ് പിടിച്ചെടുത്ത ഗോമസ് അനായാസം ഗോൾ കണ്ടെത്തി!
കൊച്ചി ഗോൾകീപ്പർ ഹജ്മലാണ് മത്സരത്തിലുടനീളം തൃശൂരിനെ ചെറുത്തുനിന്നത്. 65–ാം മിനിറ്റിൽ അഭിജിത് സർക്കാരിന്റെ കനത്തൊരു ഷോട്ട് വലത്തേക്കു പറന്ന ഹജ്മൽ കുത്തിയകറ്റി. തൊട്ടു പിന്നാലെ പി.ആദിലിന്റെ മറ്റൊരു സൂപ്പർ ഷോട്ടിനും ഹജ്മൽ വൻമതിലായി. 23–ാം മിനിറ്റിൽ ലഭിച്ച നല്ലൊരവസരം കൊച്ചി ക്യാപ്റ്റൻ അർജുൻ ജയരാജിനും മുതലാക്കാനായില്ല.
∙ കാലിക്കറ്റ്, കണ്ണൂർ, കൊച്ചി സെമിയിൽ
കാലിക്കറ്റ് എഫ്സി, കണ്ണൂർ വോറിയേഴ്സ്, ഫോഴ്സ കൊച്ചി എഫ്സി ടീമുകൾ സെമി ഫൈനൽ ഉറപ്പാക്കി; തിരുവനന്തപുരം കൊമ്പൻസും മലപ്പുറം എഫ്സിയും തമ്മിൽ നവംബർ ഒന്നിനു നടക്കുന്ന അവസാന ലീഗ് മത്സരത്തിനു ശേഷമേ സെമിയിലെ നാലാമത്തെ ടീം ഏതെന്നു വ്യക്തമാകൂ.
9 കളികൾ വീതം പൂർത്തിയാക്കിയ കാലിക്കറ്റ് എഫ്സിയും കണ്ണൂർ വോറിയേഴ്സും 16 പോയിന്റുമായി ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്. ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്നതു നാളെ ഇവർ തമ്മിലുള്ള പോരാട്ടമാണ്. വിജയികൾ ഒന്നാമതെത്തും. സമനിലയായാൽ കാലിക്കറ്റ് തന്നെ ടോപ്പർ.
നിലവിൽ 12 പോയിന്റുമായി തിരുവനന്തപുരം നാലാമതാണ്. ജയമോ സമനിലയോ അവരെ സെമിയിൽ എത്തിക്കും. 9 പോയിന്റുള്ള മലപ്പുറത്തിനു തിരുവനന്തപുരത്തെ തോൽപിച്ചാൽ മാത്രമേ സെമി സാധ്യതയുള്ളൂ.