കരുത്തൻമാരുടെ പോരാട്ടത്തിൽ കണ്ണൂരിനെ വീഴ്ത്തി കാലിക്കറ്റ്; ഗോളടിച്ച് ‘തുടക്കമിട്ട്’ ബ്രസീലിന്റെ ജോൺ കെന്നഡി
കോഴിക്കോട് ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ കരുത്തൻമാരുടെ പോരാട്ടത്തിൽ കണ്ണൂർ വോറിയേഴ്സിനെ 3–1ന് തോൽപിച്ച് കാലിക്കറ്റ് എഫ്സി ആത്മവിശ്വാസത്തോടെ സെമിഫൈനലിനൊരുങ്ങി. ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിയൻതാരം ജോൺ കെന്നഡിയുടെ ഗോൾ കാലിക്കറ്റ് ആരാധകർക്ക് ആവേശമായി.

റിച്ചാഡ് ഓസേ, പി.ടി.മുഹമ്മദ് റിയാസ് എന്നിവരാണ് കാലിക്കറ്റിന്റെ മറ്റു സ്കോറർമാർ. ജയത്തോടെ 19 പോയിന്റുമായി കാലിക്കറ്റ് എഫ്സി ഒന്നാംസ്ഥാനത്താണ്. 16 പോയിന്റുമായി കണ്ണൂർ രണ്ടാമത്. ഇരു ടീമുകളും നേരത്തേ സെമിയുറപ്പിച്ചിരുന്നു.
കളിയുടെ തുടക്കത്തിൽ ഒരു ഗോൾ വഴങ്ങിയതിനു ശേഷമായിരുന്നു കാലിക്കറ്റിന്റെ തിരിച്ചടി. 21–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്കിലൂടെ ഡേവിഡ് ഗ്രാൻഡേയാണ് കണ്ണൂരിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയുടെ അധികസമയത്ത് ആൻഡ്രേസ് നിയയെടുത്ത കോർണർ ഹെഡ് ചെയ്ത് റിച്ചാഡ് ഓസേ കാലിക്കറ്റിന്റെ സമനില ഗോൾ നേടി.
82–ാം മിനിറ്റിൽ ബ്രസീലിയൻ താരം റാഫേൽ സാന്റോസ് റെസെൻഡേ ഹെഡ് ചെയ്തു നൽകിയ പാസിൽ നിന്നാണ് ജോൺ കെന്നഡി തന്റെ കന്നി ഗോൾ നേടിയത്. ഇതോടെ കാലിക്കറ്റ് 2–1ന് മുന്നിലെത്തി. 93–ാം മിനിറ്റിൽ റെസെൻഡേ നൽകിയ പന്ത് കാലിക്കറ്റ് എഫ്സിയുടെ അണ്ടർ 23 താരം പി.ടി.മുഹമ്മദ് റിയാസ് ഇടംകാൽ കൊണ്ട് വലയിലാക്കി (3–1).