നാടകീയം രണ്ടാംപകുതി, അടിക്ക് തിരിച്ചടി, ചുവപ്പുകാർഡ്; മുംബൈയ്ക്കെതിരെ പൊരുതിവീണ് ബ്ലാസ്റ്റേഴ്സ് (4–2)
എവെ ഗ്രൗണ്ടിൽ മുംബൈ സിറ്റിക്കെതിരെ പൊരുതിവീണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. നികോസ് കരേലിസ് (9, 55 പെനാൽറ്റി), നേതൻ ആഷർ (75), ചാങ്തെ (90 പെനാൽറ്റി) എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ. ബ്ലാസ്റ്റേഴ്സിനായി ഹെസൂസ് ഹിമെനെയും (57 പെനാല്‍റ്റി), ക്വാമി പെപ്രയും (71) ലക്ഷ്യം കണ്ടു. സീസണിലെ മൂന്നാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായി. എട്ടു പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. രണ്ടാം വിജയം നേടിയ മുംബൈ ഒൻപതു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

മുംബൈ∙ എവെ ഗ്രൗണ്ടിൽ മുംബൈ സിറ്റിക്കെതിരെ പൊരുതിവീണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. നികോസ് കരേലിസ് (9, 55 പെനാൽറ്റി), നേതൻ ആഷർ (75), ചാങ്തെ (90 പെനാൽറ്റി) എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ. ബ്ലാസ്റ്റേഴ്സിനായി ഹെസൂസ് ഹിമെനെയും (57 പെനാല്‍റ്റി), ക്വാമി പെപ്രയും (71) ലക്ഷ്യം കണ്ടു. സീസണിലെ മൂന്നാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായി. എട്ടു പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. രണ്ടാം വിജയം നേടിയ മുംബൈ ഒൻപതു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് മുംബൈ ഗോൾ കണ്ടെത്തിയത്. നികോസ് കരേലിസിന്റെ ഒൻപതാം മിനിറ്റിലെ ഗോളിനു മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ മുഴുവൻ പൊരുതിയെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് മുംൈബയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കോർണര്‍ തടയാനുള്ള ശ്രമത്തിനിടെ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് മുംബൈ താരത്തിന്റെ ഷോട്ട് ക്വാമി പെപ്രയുടെ കയ്യിൽ തട്ടിയതിനായിരുന്നു നടപടി.
ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂട്ടായി വാദിച്ചുനോക്കിയെങ്കിലും റഫറി പെനാൽറ്റിയെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. കരേലിസ് പിഴവുകളില്ലാതെ ഷോട്ട് വലയിലെത്തിച്ചതോടെ സ്കോർ 2–0. എന്നാൽ തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ഇതേ രീതിയിൽ മറുപടി നൽകി. മുംബൈ ബോക്സിലേക്ക് പന്തുമായി കുതിച്ച ക്വാമി പെപ്രയെ മുംബൈ പ്രതിരോധ താരം ഫൗൾ ചെയ്തുവീഴ്ത്തി. തൊട്ടുപിന്നാലെ റഫറി പെനാൽറ്റി വിസിലൂതി. 57–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം ഹെസൂസ് ഹിമെനെ മുംബൈ ഗോളി ഫുര്‍ബ ലചെൻപയ്ക്ക് സാധ്യതകൾ നൽകാതെ ഷോട്ട് വലയിലെത്തിച്ചു.
69–ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് അഡ്രിയൻ ലൂണ നൽകിയ പന്ത് ഹിമെനെ പോസ്റ്റിലേക്കു തൊടുത്തത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 71-ാം മിനിറ്റിൽ അഡ്രിയൻ ലൂണ നൽകിയ ക്രോസിൽ തലവച്ച് ക്വാമി പെപ്ര ബ്ലാസ്റ്റേഴ്സിനു വേണ്ടി സമനില ഗോൾ നേടി. ജഴ്സിയൂരി ആഘോഷിച്ചതിന്റെ പേരിൽ പെപ്ര രണ്ടാം മഞ്ഞക്കാർഡ് കണ്ടുപുറത്തായത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചു. പത്തു പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ 75–ാം മിനിറ്റിൽ ഗോളടിച്ച് ഇന്ത്യൻ യുവതാരം നേതന്‍ ആഷർ റോഡ്രിഗസ് മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു. 78–ാം മിനിറ്റിൽ പരുക്കേറ്റു വീണ മുംബൈ ഗോളി ഫുർബ ലചെൻപയ്ക്കു പകരം മലയാളി താരം ടി.പി. രഹനേഷ് കളിക്കാനിറങ്ങി.
ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സിനെതിരെ 90–ാം മിനിറ്റിലാണ് മുംബൈ നാലാം ഗോളടിക്കുന്നത്. 89–ാം മിനിറ്റിൽ പന്തുമായി മുന്നേറിയ മൻസോറോയെ വിബിൻ മോഹൻ ഫൗൾ ചെയ്തുവീഴ്ത്തിയതിന് വീണ്ടും പെനാൽറ്റി. മുംബൈ ക്യാപ്റ്റൻ ലാലിയൻസുവാല ചാങ്തേയുടെ കിക്ക് ഗോളി സോം കുമാറിനെ മറികടന്ന് വലയിലെത്തി. രണ്ടാം പകുതിക്ക് ഒന്‍പതു മിനിറ്റാണ് അധിക സമയമായി അനുവദിച്ചിരുന്നത്. മൊറോക്കൻ സൂപ്പർ താരം നോവ സദൂയി ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് മുംബൈയെ നേരിടാനിറങ്ങിയത്. ഏഴിന് കലൂരിൽ ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.