മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് തടയിട്ട് ബോൺമത്, ആദ്യ തോൽവി; ആര്സനലും വീണു
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആർസനലിനും തോൽവി. ബോൺമത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയെ തോൽപിച്ചത്. ഒൻപതാം മിനിറ്റിൽ അന്റോയിൻ സെമെന്യോയും 64–ാം മിനിറ്റിൽ എവാനിൽസനുമാണു ബോൺമത്തിനായി ലക്ഷ്യം കണ്ടു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആർസനലിനും തോൽവി. ബോൺമത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയെ തോൽപിച്ചത്. ഒൻപതാം മിനിറ്റിൽ അന്റോയിൻ സെമെന്യോയും 64–ാം മിനിറ്റിൽ എവാനിൽസനുമാണു ബോൺമത്തിനായി ലക്ഷ്യം കണ്ടു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ 32 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച സിറ്റിയെ ബോൺമത് പിടിച്ചുകെട്ടുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ആസ്റ്റൻ വില്ലയോട് 1–0ന് തോറ്റതിനു ശേഷം സിറ്റി ലീഗിൽ ആരോടും പരാജയപ്പെട്ടിട്ടില്ല. 82–ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോളാണ് ബോൺമത്തിനെതിരെ സിറ്റിയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. മറ്റൊരു മത്സരത്തിൽ ആർസനലിലെ ന്യൂകാസിൽ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനു തോൽപിച്ചു. അലക്സാണ്ടർ ഐസക്കാണ് 12–ാം മിനിറ്റിൽ ഗോൾ നേടിയത്.
ബ്രൈറ്റനെതിരെ ലിവർപൂൾ 2–1ന് വിജയിച്ചു. കോഡി ഗാക്പോ (70), മുഹമ്മദ് സലാ (72) എന്നിവരാണ് ലിവർപൂളിന്റെ ഗോൾ സ്കോറർമാർ. നോട്ടിങ്ങാം ഫോറസ്റ്റ് വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും തകർത്തുവിട്ടു. ഇപ്സ്വിച്ച്– ലെസ്റ്റർ പോരാട്ടം 1–1ന് സമനിലയിൽ പിരിഞ്ഞു. 10 മത്സരങ്ങളിൽ എട്ട് വിജയങ്ങളുള്ള ലിവർപൂളാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 25 പോയിന്റാണ് ലിവർപൂളിനുള്ളത്. മാഞ്ചസ്റ്റർ സിറ്റി (23 പോയിന്റ്) രണ്ടാമതും നോട്ടിങ്ങാം ഫോറസ്റ്റ് (19 പോയിന്റ്) മൂന്നാം സ്ഥാനത്തും തുടരുന്നു.