റഫറിയെ കയ്യേറ്റം ചെയ്താൽ 21 മത്സരങ്ങളിൽ വിലക്ക്
മലപ്പുറം ∙ റഫറിയെ കയ്യേറ്റം ചെയ്യുന്ന താരങ്ങളെ 21 മത്സരങ്ങളിൽനിന്നു വിലക്കുന്നതുൾപ്പെടെ കർശന നിബന്ധനകളുമായി സെവൻസ് ഫുട്ബോൾ അസോസിയേഷൻ. ചുവപ്പു കാർഡ് ലഭിക്കുന്ന താരങ്ങൾ തുടർച്ചയായി 3 മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരും. ഇതുൾപ്പെടെയുള്ള വ്യവസ്ഥകളടങ്ങിയ പുതിയ നിയമാവലി ഇന്നു പെരിന്തൽമണ്ണയിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും. 9ന് കണ്ണൂരിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സമ്മേളനം അംഗീകാരം നൽകുന്നതോടെ പുതിയ നിയമാവലി പ്രാബല്യത്തിലാകും. 10നു പാലക്കാട് ചെർപ്പുളശ്ശേരിയിലെ ടൂർണമെന്റോടെ തുടക്കമാകുന്ന അഖിലേന്ത്യാ സെവൻസ് സീസണിൽ പുതിയ നിയമാവലി നടപ്പാക്കും.

ചുവപ്പു കാർഡ് ലഭിക്കുന്ന താരങ്ങൾക്കു നേരത്തേ ഒരു മത്സരത്തിലായിരുന്നു വിലക്ക്. റഫറിമാരെ കയ്യേറ്റം ചെയ്യുന്ന താരങ്ങൾക്കെതിരെ നടപടി സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. സെവൻസ് മൈതാനങ്ങൾ പരുക്കൻ കളിയുടെ വിളനിലങ്ങളായി മാറുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണു നിയമം കടുപ്പിക്കാൻ തീരുമാനിച്ചത്.
ഒരു ടീമിൽ 5 വിദേശ താരങ്ങളെയാണ് ഇനി അനുവദിക്കുക. നേരത്തേ 6 ആയിരുന്നു. ഒരേ സമയം 3 വിദേശ താരങ്ങളെ കളിപ്പിക്കാമെന്ന നിബന്ധന തുടരും. മേയ് 30 വരെ നീണ്ടുനിൽക്കുന്ന അടുത്ത സീസണിൽ 51 ടൂർണമെന്റുകളുണ്ടാകും.
ഇതിൽ പകുതിയോളം മലപ്പുറം ജില്ലയിലാണ്. ടീമുകൾക്കും റഫറിമാർക്കും നൽകുന്ന പ്രതിഫലത്തിൽ വർധനയുണ്ടാകും. കേരളത്തിലെ 10 ജില്ലകളിലും പുറത്ത് മാഹി, നീലഗിരി എന്നിവിടങ്ങളിലും ടൂർണമെന്റ് നടക്കും.