സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ ആദ്യ സെമിഫൈനൽ ഇന്ന്; കാലിക്കറ്റ് തിരുവനന്തപുരം കൊമ്പൻസിനെതിരെ
സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ ആദ്യ സെമിഫൈനൽ ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ലീഗിലെ ഒന്നാംസ്ഥാനക്കാരായ കാലിക്കറ്റ് എഫ്സിയും നാലാംസ്ഥാനക്കാരായ തിരുവനന്തപുരം കൊമ്പൻസുമാണ് രാത്രി 7.30ന് ഏറ്റുമുട്ടുന്നത്.

കോഴിക്കോട്∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ ആദ്യ സെമിഫൈനൽ ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ലീഗിലെ ഒന്നാംസ്ഥാനക്കാരായ കാലിക്കറ്റ് എഫ്സിയും നാലാംസ്ഥാനക്കാരായ തിരുവനന്തപുരം കൊമ്പൻസുമാണ് രാത്രി 7.30ന് ഏറ്റുമുട്ടുന്നത്.
സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ജിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള കാലിക്കറ്റ് എഫ്സിയുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. ബ്രസീലിയൻ താരം പാട്രിക് മോട്ടയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം കൊമ്പൻസ് അവസാനമത്സരത്തിലെ സമനിലയിലൂടെയാണ് സെമിയിൽ കയറിയത്.
ssലീഗ് ഘട്ടത്തിൽ ഇരു ടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ആദ്യ മത്സരത്തിൽ കാലിക്കറ്റ് 4-1ന് വിജയിച്ചു. കോഴിക്കോട്ടു നടന്ന രണ്ടാം മത്സരം 1-1 സമനിലയിൽ അവസാനിച്ചിരുന്നു.
നാളെ നടക്കുന്ന രണ്ടാംസെമിയിൽ കണ്ണൂർ വോറിയേഴ്സും ഫോഴ്സ കൊച്ചി എഫ്സിയും ഏറ്റുമുട്ടും.