ഗോളടിച്ച് തോയ് സിങ്, ബെൽഫോർട്ട്; ഐഎസ്എൽ താരങ്ങളുടെ ‘കൈപിടിച്ച്’ കാലിക്കറ്റ് എഫ്സിക്ക് പ്രഥമ സൂപ്പർ ലീഗ് കേരള കിരീടം (2-1)
കോഴിക്കോട് ∙ ഗാലറിയിൽ പൂത്തുലഞ്ഞ കാണികൾ സാക്ഷി, സൂപ്പർലീഗ് കേരളയുടെ വിജയകിരീടം ചൂടി കാലിക്കറ്റ് എഫ്സി പ്രഖ്യാപിക്കുന്നു.. ഇതാ, ഞങ്ങളാണ് കേരള ഫുട്ബോളിന്റെ സുൽത്താൻമാർ. സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ ഫൈനലിൽ ഫോഴ്സ കൊച്ചിയെ 2–1ന് തോൽപിച്ചാണ് കാലിക്കറ്റ് എഫ്സി പ്രഥമ ജേതാക്കളായത്. തോയ് സിങ്, കെർവൻസ് ബെൽഫോർട്ട് എന്നിവരാണു കാലിക്കറ്റിന്റെ ഗോളുകൾ നേടിയത്. കൊച്ചിക്കായി ഡോറിയൽറ്റൻ ആശ്വാസഗോൾ നേടി.

കോഴിക്കോട് ∙ ഗാലറിയിൽ പൂത്തുലഞ്ഞ കാണികൾ സാക്ഷി, സൂപ്പർലീഗ് കേരളയുടെ വിജയകിരീടം ചൂടി കാലിക്കറ്റ് എഫ്സി പ്രഖ്യാപിക്കുന്നു.. ഇതാ, ഞങ്ങളാണ് കേരള ഫുട്ബോളിന്റെ സുൽത്താൻമാർ. സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ ഫൈനലിൽ ഫോഴ്സ കൊച്ചിയെ 2–1ന് തോൽപിച്ചാണ് കാലിക്കറ്റ് എഫ്സി പ്രഥമ ജേതാക്കളായത്. മുൻ ഐഎസ്‌എൽ താരങ്ങളായ തോയ് സിങ്, കെർവൻസ് ബെൽഫോർട്ട് എന്നിവരാണു കാലിക്കറ്റിന്റെ ഗോളുകൾ നേടിയത്. കൊച്ചിക്കായി ഡോറിയൽറ്റൻ ആശ്വാസഗോൾ നേടി.
നിറഞ്ഞ ഗാലറിക്കു മുന്നിൽ നടന്ന മത്സരം തുടക്കം മുതൽ ഫൈനൽ വിസിൽ വരെ ആവേശകരമായിരുന്നു. കിക്കോഫിനു 2 മണിക്കൂർ മുൻപേ ഗാലറികൾ നിറഞ്ഞിരുന്നു. ഇന്നലെ മത്സരം കാണാനെത്തിയത് 35,517 പേരാണ്. കോഴിക്കോട് നാദാപുരം സ്വദേശി ഗനി അഹമ്മദ് നിഗമിനെ ക്യാപ്റ്റനാക്കിയാണ് കാലിക്കറ്റ് കളി തുടങ്ങിയത്. 16–ാം മിനിറ്റിൽ ആരാധകരെ ഇളക്കിമറിച്ച് കാലിക്കറ്റ് എഫ്സി ആദ്യഗോൾ കുറിച്ചു. ഗനി അഹമ്മദ് നിഗം എടുത്ത ഫ്രീകിക്ക് ഏറ്റുവാങ്ങി യുവതാരം ജോൺ കെന്നഡി വലതുവിങ്ങിലൂടെ കയറി വന്നു. ബോക്സിനു മുന്നിലേക്ക് നീട്ടി നൽകിയ പാസ് തോയ് സിങ് അതിമനോഹരമായി വലയിലാക്കി. ആദ്യപകുതിയിൽ 1–0ന് കാലിക്കറ്റ് മുന്നിൽ.
കാലിക്കറ്റിന്റെ രണ്ടാം ഗോൾ വന്നത് 71–ാം മിനിറ്റിൽ. ഓലൻ സിങ് എടുത്ത ഫ്രീകിക്ക് ഏണസ്റ്റോ ബാഫോ ഹെഡറിലൂടെ കെർവൻസ് ബെൽഫോർട്ടിനു നൽകി. ഇടംകാലുകൊണ്ട് ബോൾ ഏറ്റുവാങ്ങി വലയ്ക്കകത്തേക്കു ബെൽഫോർട്ട് ഷോട്ടുതർത്തു. കൊച്ചി ഗോളി ഹജ്മലിനു നിസ്സഹായനായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. സൂപ്പർലീഗ് കേരളയിൽ ബെൽഫോർട്ടിന്റെ ഏഴാം ഗോളാണിത്.
ഒന്നാം പകുതിയുടെ ഇൻജറി ടൈമിലും രണ്ടാം പകുതിയിലുമായി 3 അവസരങ്ങളാണ് ഫോഴ്സ കൊച്ചി കൈവിട്ടത്. ഇതുവരെയുള്ള മത്സരങ്ങളിൽ കൊച്ചിയുടെ രക്ഷകനായിരുന്ന സൂപ്പർ താരം ഡോറിയൽറ്റനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോവാനുള്ള ശ്രമമാണ് തിരിച്ചടിയായത്. ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിലാണ് കൊച്ചിയുടെ ആശ്വാസ ഗോൾ പിറന്നത്. റാഫേൽ അഗസ്റ്റോയുടെ പാസിൽനിന്നാണു ഡോറിയൽറ്റൻ ലക്ഷ്യം കണ്ടത്. ഡോറിയൽറ്റന്റെ എട്ടാമത്തെ ഗോളാണിത്.
വിജയികളായ കാലിക്കറ്റ് എഫ്സിക്കു മന്ത്രി വി.അബ്ദുറഹ്മാൻ ട്രോഫിയും ഒരു കോടി രൂപ പ്രൈസ്മണിയും കൈമാറി. ഫൈനലിന്റെ താരമായി കെർവൻസ് ബെൽഫോർട്ടിനെ തിരഞ്ഞെടുത്തു.
മുൻ താരങ്ങൾക്ക് ആദരം
സൂപ്പർലീഗ് കേരളയുടെ ഫൈനൽ മത്സരത്തിനു മുൻപ് മുതിർന്ന താരങ്ങൾക്കും ഐഎസ്എൽ താരങ്ങൾക്കും ആദരം. ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം അനസ് എടത്തൊടികയെ ആദരിച്ചു. ഇത്തവണ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ക്യാപ്റ്റനായിരുന്നു അനസ്. മുൻ ഇന്ത്യൻ താരങ്ങളായ കെ.പി.സേതുമാധവൻ, യു.ഷറഫലി, കെ.ടി.ചാക്കോ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.