43 കോർണർ കിക്കുകളിൽ ഒരു ഗോള് പോലുമില്ല! വമ്പൻ താരങ്ങളുണ്ടായിട്ടും പ്രകമ്പനമില്ലാത്ത ബ്ലാസ്റ്റേഴ്സ്
ഐഎസ്എലിലെ ‘സ്മോൾ ബ്രേക്ക്’ കഴിഞ്ഞു കേരള ബ്ലാസ്റ്റേഴ്സ് ക്യാംപിന് ഇന്നു തുടക്കമാകും. പതിനൊന്നാം പതിപ്പിന്റെ മൂന്നിലൊന്ന് അധ്യായം പിന്നിടുമ്പോൾ ഇനിയും പഠനം തുടങ്ങാത്ത നിലയിലാണു ബ്ലാസ്റ്റേഴ്സ്. രണ്ടു ജയം, രണ്ടു സമനില, നാലു തോൽവി എന്നിങ്ങനെയാണു 8 മത്സരം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന്റെ ചിത്രം. കഴിഞ്ഞ മൂന്നു സീസണുകളിൽ പ്ലേഓഫ് കടന്നിട്ടും കിരീടം മാത്രം ലക്ഷ്യമിട്ടു പരിശീലക സ്ഥാനത്തുൾപ്പെടെ അഴിച്ചുപണി നടത്തിയ ടീമിനെ ഉലയ്ക്കുന്നതാണീ കണക്കുകൾ.

കൊച്ചി ∙ ഐഎസ്എലിലെ ‘സ്മോൾ ബ്രേക്ക്’ കഴിഞ്ഞു കേരള ബ്ലാസ്റ്റേഴ്സ് ക്യാംപിന് ഇന്നു തുടക്കമാകും. പതിനൊന്നാം പതിപ്പിന്റെ മൂന്നിലൊന്ന് അധ്യായം പിന്നിടുമ്പോൾ ഇനിയും പഠനം തുടങ്ങാത്ത നിലയിലാണു ബ്ലാസ്റ്റേഴ്സ്. രണ്ടു ജയം, രണ്ടു സമനില, നാലു തോൽവി എന്നിങ്ങനെയാണു 8 മത്സരം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന്റെ ചിത്രം. കഴിഞ്ഞ മൂന്നു സീസണുകളിൽ പ്ലേഓഫ് കടന്നിട്ടും കിരീടം മാത്രം ലക്ഷ്യമിട്ടു പരിശീലക സ്ഥാനത്തുൾപ്പെടെ അഴിച്ചുപണി നടത്തിയ ടീമിനെ ഉലയ്ക്കുന്നതാണീ കണക്കുകൾ. നോവ സദൂയിയും ഹെസൂസ് ഹിമിനെയും പോലുള്ള വൻ താരങ്ങളുണ്ടായിട്ടും ലീഗിൽ പ്രകമ്പനം തീർക്കാൻ ടീമിനായിട്ടില്ല. മുൻ സീസണിൽ ഈ ഘട്ടത്തിൽ 17 പോയിന്റുമായി ലീഗ് തലപ്പത്തായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.
പ്രതിരോധം വിട്ടുള്ള കളികൾ
സദൂയിയും ഹെസൂസും ക്വാമെ പെപ്രയും ഉൾപ്പെടുന്ന മുന്നേറ്റത്തിന്റെ മൂർച്ചയാണ് ഇത്തവണ ടീമിന്റെ തുറുപ്പുചീട്ട്. അടിമുടി ആക്രമണവും ഹൈപ്രെസിങ്ങും കൈമുതലായുള്ള പരിശീലകൻ എന്ന നിലയിൽ സ്റ്റാറേയുടെ സമീപനവും സീസണിലെ ഹൈലൈറ്റ്. പക്ഷേ, ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു ഘടകം ടീമിൽ തെളിഞ്ഞുനിൽക്കുന്നു – പ്രതിരോധം. ലീഗിൽ ഒരു ചലനവും സൃഷ്ടിക്കാനാകാത്ത ടീമുകൾക്കു പോലും അനായാസം ഗോളുകൾ കണ്ടെത്താനാകുന്ന വിടവാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ പിൻനിരയിൽ തെളിയുന്നത്. പരിചയത്തിന്റെ അഭാവം ഗോൾകീപ്പർമാരിലും വ്യക്തം. ഇതുവരെ 8 മത്സരങ്ങളിൽ നിന്ന് വഴങ്ങിയത് 16 ഗോളുകൾ.
ഗോളിനു മുന്നിലും നഷ്ടക്കണക്ക്
സ്റ്റാറേയ്ക്കു കീഴിൽ വെർട്ടിക്കൽ ഗെയിം പയറ്റിയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളേറെയും പിറന്നതു പാർശ്വങ്ങളിലൂടെയാണ്. ഗോളവസരങ്ങൾ ഒരുക്കുന്നതിലും ടീം നിരാശപ്പെടുത്തിയിട്ടില്ല. പക്ഷേ, 77 അവസരങ്ങൾ തുറന്നതിൽ 12 എണ്ണം മാത്രമാണ് ഗോളിലെത്തിയത്. സെറ്റ് പീസ് വിഭാഗത്തിനു മാത്രമായി പരിശീലകനെ നിയോഗിച്ച സീസണായിട്ടും ആ വഴിയുള്ള ഗോളുകളുടെ വഴിയടഞ്ഞു. ഇതുവരെ 43 കോർണർ കിക്കുകളാണു എതിരാളികളുടെ മടയിലേക്കു ബ്ലാസ്റ്റേഴ്സ് തൊടുത്തത്. ഇതിലൂടെ പിറന്ന ഗോളുകളോ? പൂജ്യം !
വിധി നിർണയിക്കും പോരാട്ടങ്ങൾ
നാലു കടുകട്ടി ഏറ്റുമുട്ടലുകളുടേതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള ഒരു മാസം. ആദ്യ മത്സരം 24ന് ചെന്നൈയിനെതിരെ. ഫോം വീണ്ടെടുത്ത ഗോവയാണു രണ്ടാമത്തെ എതിരാളികൾ. രണ്ടു കളികളും കൊച്ചിയിലാണ്. മൂന്നാമങ്കം ബെംഗളൂരുവിനെതിരെ അവരുടെ കോട്ടയിൽ. പിന്നെ മോഹൻ ബഗാനെതിരെ കൊൽക്കത്തയിൽ.