സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ക്യാപ്റ്റൻ; ഇതാ നമ്മുടെ സന്തോഷ താരങ്ങൾ!
കോഴിക്കോട് ∙ സന്തോഷ് ട്രോഫി ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ കേരള ടീമിനെ കേരള പൊലീസിന്റെ താരം ജി. സഞ്ജു നയിക്കും. സൂപ്പർ ലീഗ് കേരളയിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട എസ്. ഹജ്മലാണ് വൈസ് ക്യാപ്റ്റൻ. സന്തോഷ് ട്രോഫിക്കുള്ള 22 അംഗ ടീമിനെയാണ് ഇന്നലെ കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ പ്രഖ്യാപിച്ചത്. ഇതിൽ 15 പേർ പുതുമുഖങ്ങളാണ്.

സൂപ്പർ ലീഗ് കേരളയിൽ കളിച്ച ഏഴു താരങ്ങളാണ് ടീമിലുള്ളത്. യുവതാരങ്ങൾ നിറഞ്ഞ ടീമിന്റെ ശരാശരി പ്രായം 22. പ്ലസ്ടു വിദ്യാർഥിയായ 17 വയസ്സുകാരൻ റിഷാദ് അബ്ദുൽ ഗഫൂറാണ് ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരം.
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വോറിയേഴ്സിന്റെ താരമായ റിഷാദ് പൊന്നാനി വെളിയങ്കോട് സ്വദേശിയാണ്. ക്യാപ്റ്റൻ ജി. സഞ്ജുവിന്റെ 5–ാം സന്തോഷ് ട്രോഫിയാണിത്. ടീമംഗം നിജോ ഗിൽബർട്ടും മുൻപു 4 സന്തോഷ് ട്രോഫികളിൽ കേരളത്തിനായി കളിച്ചു. മുൻ ക്യാപ്റ്റനുമാണ്.
30 അംഗ സാധ്യതാ ടീമിനെ ഒരു മാസം മുൻപ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 20 മുതൽ കോഴിക്കോട്ട് പരിശീലനക്യാംപ് നടന്നുവരികയായിരുന്നു. സൂപ്പർലീഗ് കേരള പൂർത്തിയായതോടെ ഇതിൽനിന്നുള്ള താരങ്ങളും പരിശീലന ക്യാംപിൽ ചേർന്നു.
മുൻ കർണാടക പരിശീലകനും സൂപ്പർ ലീഗ് കേരള ടീം കാലിക്കറ്റ് എഫ്സിയുടെ സഹപരിശീലകനുമായ ബിബി തോമസ് മുട്ടത്താണ് കേരള ടീമിന്റെ മുഖ്യപരിശീലകൻ. ഹാരി ബെന്നിയാണ് സഹപരിശീലകൻ എം.വി.നെൽസൻ ഗോൾകീപ്പിങ് പരിശീലകൻ. അഷ്റഫ് ഉപ്പളയാണ് മാനേജർ. ടീം ഫിസിയോ: ജോസ് ലാൽ.
സന്തോഷ് ട്രോഫിയുടെ ഗ്രൂപ്പ് എച്ച് യോഗ്യതാ മത്സരങ്ങൾ 20ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ തുടങ്ങും. 20ന് റെയിൽവേയുമായാണ് കേരളത്തിന്റെ ആദ്യമത്സരം. 22 അംഗ കേരള ടീമിന്റെ ശരാശരി പ്രായം 22. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ പതിനേഴുകാരൻ റിഷാദ് അബ്ദുൽ ഗഫൂർ. ടീമിലെ 15 പേർ പുതുമുഖങ്ങൾ. 7 പേർ സൂപ്പർ ലീഗ് കേരള താരങ്ങൾ.
∙ സന്തോഷ് ട്രോഫി ടീം:
ഗോൾ കീപ്പർമാർ:
എസ്.ഹജ്മൽ (പാലക്കാട്), കെ. മുഹമ്മദ് അസ്ഹർ (മലപ്പുറം), കെ.മുഹമ്മദ് നിയാസ് (പാലക്കാട്)
പ്രതിരോധനിര:
ജി.സഞ്ജു ( എറണാകുളം), എം.മനോജ് (തിരുവനന്തപുരം), മുഹമ്മദ് അസ്‌ലം ( വയനാട്), ജോസഫ് ജസ്റ്റിൻ (എറണാകുളം), ആദിൽ അമൽ (മലപ്പുറം), പി.ടി.മുഹമ്മദ് റിയാസ് (പാലക്കാട്), മുഹമ്മദ് മുഷാറഫ് (കണ്ണൂർ)
മധ്യനിര:
നിജോ ഗിൽബർട്ട് ( തിരുവനന്തപുരം), മുഹമ്മദ് അർഷാഫ്( മലപ്പുറം), ക്രിസ്റ്റി ഡേവിസ്( തൃശൂർ), പി.പി.മുഹമ്മദ് റോഷൽ (കോഴിക്കോട്), നസീബ് റഹ്മാൻ (പാലക്കാട്), സൽമാൻ കള്ളിയത്ത് (മലപ്പുറം), മുഹമ്മദ് റിഷാദ് ഗഫൂർ( മലപ്പുറം)
മുന്നേറ്റനിര:
ഗനി അഹമ്മദ് നിഗം (കോഴിക്കോട്), ടി.ഷിജിൻ (തിരുവനന്തപുരം), വി.അർജുൻ (കോഴിക്കോട്), മുഹമ്മദ് അജ്സൽ (കോഴിക്കോട്), ഇ.സജീഷ് (പാലക്കാട്)