കേരളത്തിന് സന്തോഷത്തുടക്കം; രണ്ടാംപകുതിയിൽ ഗോളടിച്ച് അജ്സാൽ, റെയിൽവേസിനെ തോൽപിച്ചു
സന്തോഷ് ട്രോഫിയിൽ കേരളത്തിനു വിജയത്തുടക്കം. യോഗ്യതാ റൗണ്ടിൽ റെയിൽവേസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോൽപിച്ചത്. 71–ാം മിനിറ്റിൽ മുഹമ്മദ് അജ്സാലാണ് കേരളത്തിന്റെ വിജയ ഗോൾ നേടിയത്. കോഴിക്കോട് ഇ.എം.എസ്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിജോ ഗിൽബർട്ട് നൽകിയ അസിസ്റ്റിൽനിന്നാണ് പകരക്കാരനായ അജ്സാൽ ലക്ഷ്യം കണ്ടത്.

കോഴിക്കോട്∙ സന്തോഷ് ട്രോഫിയിൽ കേരളത്തിനു വിജയത്തുടക്കം. യോഗ്യതാ റൗണ്ടിൽ റെയിൽവേസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോൽപിച്ചത്. 71–ാം മിനിറ്റിൽ മുഹമ്മദ് അജ്സാലാണ് കേരളത്തിന്റെ വിജയ ഗോൾ നേടിയത്. കോഴിക്കോട് ഇ.എം.എസ്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിജോ ഗിൽബർട്ട് നൽകിയ പാസിൽനിന്നാണ് പകരക്കാരനായ അജ്സാൽ ലക്ഷ്യം കണ്ടത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കേരളത്തിന്റെ താരങ്ങൾക്കു സാധിച്ചിരുന്നില്ല. സൂപ്പർ ലീഗ് കേരളയിൽ തകര്‍ത്തു കളിച്ച ഗനി അഹമ്മദ്, നിജോ ഗിൽബർട്ട് എന്നിവർക്ക് സന്തോഷ് ട്രോഫിയിലെ ആദ്യ പോരാട്ടത്തിൽ അതേ പ്രകടനം തുടരാനായില്ല. റെയിൽവേസ് താരം സൂഫിയൻ ഷെയ്ഖിന്റെ മുന്നേറ്റം ഗോൾ ലൈൻ ക്ലിയറൻസിലൂടെ രക്ഷപെടുത്തിയ എം.മനോജിന്റെ പ്രകടനവും കേരളത്തിന്റെ വിജയത്തിൽ നിർണായകമായി.
കേരളത്തിന്റെ ഗോൾ കീപ്പർ ഹജ്മലിന്റെ സേവുകൾ പല തവണ ആതിഥേയരെ ഗോൾ വഴങ്ങുന്നതിൽനിന്നു രക്ഷിച്ചു. നിർണായക അവസരങ്ങളിൽ കേരളത്തിന്റെ അജ്സാൽ അവസരങ്ങൾ പാഴാക്കിയിരുന്നു. ബുധനാഴ്ച നടന്ന ആദ്യ മത്സരത്തിൽ പുതുച്ചേരി ലക്ഷദ്വീപിനെതിരെ 3–2ന്റെ വിജയം സ്വന്തമാക്കി.