മൂന്നാം കിരീടമെന്ന സ്വപ്നത്തിലേക്ക് വിജയത്തുടക്കമിട്ട് ഗോകുലം കേരള; ശ്രീനിധി ഡെക്കാനെ 3–2ന് വീഴ്ത്തി
ഹൈദരാബാദ് ∙ ഐ ലീഗ് ഫുട്ബോളിൽ മൂന്നാം കിരീടമെന്ന സ്വപ്നവുമായെത്തുന്ന ഗോകുലം കേരളയ്ക്ക് പുതിയ സീസണിലും വിജയത്തുടക്കം. ശ്രീനിധി ഡെക്കാനെ അവരുടെ തട്ടകമായ ഹൈദരാബാദ് ഡെക്കാൻ അരീനയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോകുലം കേരള വീഴ്ത്തിയത്. തുല്യ ശക്തികളുടെ പോരാട്ടത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് ഗോകുലത്തിന്റെ വിജയം.

ഹൈദരാബാദ് ∙ ഐ ലീഗ് ഫുട്ബോളിൽ മൂന്നാം കിരീടമെന്ന സ്വപ്നവുമായെത്തുന്ന ഗോകുലം കേരളയ്ക്ക് പുതിയ സീസണിലും വിജയത്തുടക്കം. ശ്രീനിധി ഡെക്കാനെ അവരുടെ തട്ടകമായ ഹൈദരാബാദ് ഡെക്കാൻ അരീനയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോകുലം കേരള വീഴ്ത്തിയത്. തുല്യ ശക്തികളുടെ പോരാട്ടത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് ഗോകുലത്തിന്റെ വിജയം. ആദ്യ പകുതിയിൽ ശ്രീനിധി ഡെക്കാൻ ഏകപക്ഷീയമായ ഒരു ഗോളിനു മുന്നിലായിരുന്നു. കഴിഞ്ഞ സീസണിൽ ശ്രീനിധി രണ്ടാമതും ഗോകുലം മൂന്നാമതുമായിരുന്നു.
മാർട്ടിൻ ഷാവേസ് (60–ാം മിനിറ്റ്), അബെലെഡോ (85), തർപൂയിയ (90+5) എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. ശ്രീനിധിയുടെ ഗോളുകൾ റോമാവിയ (40–ാം മിനിറ്റ്), കാസ്റ്റനഡ (90+6) എന്നിവർ നേടി. ഇനി റിയൽ കശ്മീർ എഫ്‌സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. നവംബർ 29ന് റിയൽ കശ്മീരിന്റെ തട്ടകത്തിലാണ് മത്സരം.