കോഴിക്കോട്∙ സന്തോഷ് ട്രോഫി ഗ്രൂപ്പ് എച്ച് യോഗ്യതാ റൗണ്ടിൽ ഗോൾമഴ. ഇന്നലെ കേരളം 10–0നു ലക്ഷദ്വീപിനെ തോൽപിച്ചപ്പോൾ രാവിലെ നടന്ന മത്സരത്തിൽ റെയിൽവേസ് 10–1നു പുതുച്ചേരിയെയും കീഴടക്കി. രണ്ടു കളികളിലുമുണ്ടായി ഓരോ ഹാട്രിക്. ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഇ. സജീഷും പുതുച്ചേരിക്കെതിരെ റെയിൽവേസ് ക്യാപ്റ്റനും മലയാളിതാരവുമായ സൂഫിയാൻ ഷെയ്ഖുമാണ് ഹാട്രിക് നേടിയത്. ലക്ഷദ്വീപിനെതിരെ കേരളത്തിനുവേണ്ടി കോഴിക്കോട്ടുകാരായ ഗനി അഹമ്മദ് നിഗം, മുഹമ്മദ് അജ്സൽ എന്നിവർ ഇരട്ടഗോളുകൾ നേടി. പുതുച്ചേരിക്കെതിരെ റെയിൽവേസിന്റെ ഫർദീൻ അലി മൊല്ലയും ഡബിൾ തികച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം–10, ലക്ഷദ്വീപ്–0

ADVERTISEMENT

ലക്ഷദ്വീപിനെതിരായ 10–0 വിജയത്തോടെ കേരളം ഫൈനൽ റൗണ്ട് സാധ്യതകൾ സജീവമാക്കി. ആദ്യപകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഇ.സജീഷ് 37, 78, 89 മിനിറ്റുകളിലെ ഗോളുകളുമായാണ് ഹാട്രിക് തികച്ചത്. ആറാം മിനിറ്റിലും ഇരുപതാം മിനിറ്റിലുമായി അജ്സലും 55–ാം മിനിറ്റിലും 81–ാം മിനിറ്റിലുമായി ഗനി അഹമ്മദ് നിഗമും ഡബിൾ തികച്ചു. നസീബ് റഹ്മാൻ 9–ാം മിനിറ്റിലും വി.അർജുൻ 46–ാം മിനിറ്റിലും മുഹമ്മദ് മുഷറഫ് 57–ാം മിനിറ്റിലും സ്കോർ ചെയ്തു. ഇതോടെ രണ്ടു വിജയവുമായി കേരളം 6 പോയിന്റുനേടി ഗ്രൂപ്പിൽ ഒന്നാമതാണ്. നാളെ വൈകിട്ട് 3.30ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

റെയിൽവേസ് – 1, പുതുച്ചേരി –1

ADVERTISEMENT

രണ്ടാം മിനിറ്റിൽ റെയിൽവേസിന്റെ മധ്യനിരതാരം ജോൺസൻ ജോസഫ് മാത്യൂസ് നൽകിയ പാസ് മലയാളി എസ്. ആഷിഖ് ഗോളാക്കി മാറ്റി.  സൂഫിയാൻ ഷെയ്ഖിന്റെ ഹാട്രിക്കും ഫർദീൻ അലി മൊല്ലയുടെ ഡബിളും കളിക്ക് അഴകായി. കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിനിടെ, പുതുച്ചേരി ക്യാപ്റ്റൻ സി. ദേവേന്ദിര സെൽഫ് ഗോൾ വഴങ്ങുകയും ചെയ്തു. 

ആദ്യപകുതിയിൽ പന്ത് പൂർണമായും പുതുച്ചേരിയുടെ പകുതിയിലായതിനാൽ റെയിൽവേസിന്റെ ഗോളി ബിർഖാങ് ഡൈമെരി ഒറ്റപ്പെട്ടുപോയി. ഏകാന്തത അനുഭവിച്ച ഗോളിയെ ആദ്യപകുതി കഴിഞ്ഞപ്പോൾ മാറ്റി പകരം മലയാളിതാരം സിദ്ധാർഥ് രാജീവ് നായരെ കൊണ്ടുവന്നു. 54–ാം മിനിറ്റിൽ സുബ്രത മുർമുവും 74–ാം മിനിറ്റിൽ ജോൺസൺ ജോസഫ് മാത്യൂസും ഗോൾ നേടി. 96–ാം മിനിറ്റിൽ ജോൺപോൾ ജോസ് പത്താംഗോൾ‍ നേടി. 80–ാം മിനിറ്റിൽ പുതുച്ചേരിക്കായി  ബെസ്കിൻ ആശ്വാസഗോൾ നേടി.

English Summary:

Kerala Vs Lakshadweep, Santosh Trophy Match, Live