കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ, ചെന്നൈയിൻ എഫ്സിയെ മൂന്നു ഗോളുകൾക്കു തകർത്തു
കൊച്ചി ∙ മൂന്നു തുടർ തോൽവികളുടെ കണ്ണീർ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ രാവിൽ തുടച്ചു കളഞ്ഞു; ചെന്നൈയിൻ എഫ്സിക്കെതിരായ വിജയം എന്ന തൂവാല കൊണ്ട്! ജയിച്ചേ തീരൂ എന്നുറപ്പിച്ചു കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് ചെന്നൈ മച്ചാൻമാരെ തീർത്തതു 3–0ന്. ഹെസൂസ് ഹിമെനെയും (56–ാം മിനിറ്റ്) നോവ സദൂയിയും (70) കെ.പി.രാഹുലും (90+2) ഗോളവകാശികൾ. രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും. ഗോളുകൾ വഴങ്ങുന്ന ശീലം ഒഴിവാക്കണമെന്ന കോച്ച് മികായേൽ സ്റ്റാറെയുടെ നിർദേശം പ്രതിരോധനിര കേട്ടു; സീസണിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിനു ക്ലീൻ ഷീറ്റ്.

കഴിഞ്ഞ കളികളിൽ കൈകൾ ചോർന്ന ഗോൾകീപ്പർ സോം കുമാറിനു പകരം, ഗോൾവല കാക്കാൻ ഒന്നാം നമ്പർ ഗോളി സച്ചിൻ സുരേഷിനെ തിരിച്ചു വിളിച്ചതും പതിനേഴുകാരൻ അറ്റാക്കിങ് മിഡ്ഫീൽഡർ കോറോ സിങ്ങിനു വീണ്ടും ആദ്യ ഇലവനിൽ ഇടം നൽകിയതും പാളിയില്ല. പോയിന്റ് പട്ടികയിൽ പത്തിൽ നിന്ന് എട്ടിലേക്കു കയറ്റം കിട്ടിയ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ ഗോവ എഫ്സി. മത്സരം 28നു കൊച്ചിയിൽ തന്നെ.
കൃത്യം ഹിമെനെ
16–ാം മിനിറ്റിൽ ഗോൾ പോസ്റ്റ് പലപ്പോഴുമെന്നതു പോലെ ഹെസൂസ് ഹിമെനെയുടെ ഗോളിനു വിലങ്ങിട്ടു. കോറോ സിങ് വഴിയെത്തിയ പന്തിൽ സന്ദീപ് സിങ് നൽകിയ മനോഹരമായ ക്രോസിൽ അതിലും മനോഹരമായാണു ഹിമെനെ തല വച്ചതെങ്കിലും ഇടതു പോസ്റ്റിൽ തട്ടിത്തെറിച്ചു. 56–ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ ചെന്നൈയിൻ ഡിഫൻഡറെ ഓടിത്തോൽപിച്ചു ലൂണയുടെ കുതിപ്പ് ബോക്സിലേക്ക്. ലൂണയുടെ ക്രോസിൽ കാലെത്തിക്കാനായില്ല സദൂയിക്ക്. പക്ഷേ ഓടിയെത്തിയ കോറോ സിങ്ങ് പന്തു പിടിച്ചെടുത്തു നൽകിയതു ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹിമെനെയ്ക്ക്. ഗോളിലേയ്ക്കൊരു വലംകാൽ തലോടൽ; ബ്ലാസ്റ്റേഴ്സ് മുന്നിൽ. സീസണിൽ ഹിമെനെയുടെ 7–ാം ഗോൾ.
നിസ്വാർഥം സദൂയി
70–ാം മിനിറ്റിൽ ലൂണ നൽകിയ പാസ് സ്വീകരിക്കുമ്പോൾ ചെന്നൈയിൻബോക്സിന്റെ ഇടതു ഭാഗത്തു നോവ സദൂയിക്കു മുന്നിൽ ഒരു ഡിഫൻഡറും ഗോൾകീപ്പറും മാത്രം. നോവയുടെ ഗ്രൗണ്ടർ ചാട്ടുളി പോലെ വലയുടെ ഇടതു മൂലയിൽ (2–0). കളിയുടെ അധിക സമയത്തു വീണ്ടും സദൂയിക്കുതിപ്പ്. ഒറ്റയ്ക്കു മുന്നേറിയ സദൂയി ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ഗോളടിക്കാൻ ശ്രമിക്കുന്നതിനു പകരം പാസ് നൽകിയതു കെ.പി.രാഹുലിന്. സീസണിൽ രാഹുലിന്റെ ആദ്യ ഗോൾ. മൊറോക്കൻ സൂപ്പർ താരത്തിനു രാഹുലിന്റെ സ്നേഹാശ്ലേഷം.