സന്തോഷം കൊണ്ട് കണ്ണു നിറയണം! ഇതു തന്നെയാണ് ആ സമയം, മഞ്ഞപ്പട കാത്തിരിക്കുന്നു
ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനു പുറത്തു കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിലേതിനു സമാനമായ മലയാളി ആരാധകക്കൂട്ടത്തിനു നടുവിലേക്കാണു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വന്നിറങ്ങിയത്. കോച്ച് മികായേൽ സ്റ്റാറേയെ സ്വീകരിച്ച് ആരാധകർ ഒരു കുറിപ്പും കൈമാറി. അതിലെ വാക്കുകൾ ഇങ്ങനെ – ‘എല്ലാം മറന്നു പോരാടുക, നിങ്ങളുടെ കരുത്ത് കാണിക്കുക. ന

ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനു പുറത്തു കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിലേതിനു സമാനമായ മലയാളി ആരാധകക്കൂട്ടത്തിനു നടുവിലേക്കാണു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വന്നിറങ്ങിയത്. കോച്ച് മികായേൽ സ്റ്റാറേയെ സ്വീകരിച്ച് ആരാധകർ ഒരു കുറിപ്പും കൈമാറി. അതിലെ വാക്കുകൾ ഇങ്ങനെ – ‘എല്ലാം മറന്നു പോരാടുക, നിങ്ങളുടെ കരുത്ത് കാണിക്കുക. നമ്മുടെ ആഹ്ലാദത്താൽ ചരിത്രത്തിൽ ഇടംനേടട്ടെ ഈ മത്സരം. ഞങ്ങൾക്ക് അഭിമാനകരമായ ആദ്യജയം. ഇതാണ് ആ സമയം..’.
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നു ബെംഗളൂരു എഫ്സിക്കെതിരെ സതേൺ ഡാർബി മത്സരത്തിന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഈ മത്സരം തീക്കളിയെന്നതിനു തെളിവാണ് ആരാധകർ ഹൃദയത്തിൽ നിന്നു കോറിയിട്ട ഈ വരികൾ. ഓരോ മത്സരത്തിനും ഒരു കഥ പറയാനുണ്ടെന്നായിരുന്നു കൊച്ചിയിൽ നിന്നുള്ള യാത്രയ്ക്കു മുൻപേ കോച്ച് സ്റ്റാറേ പറഞ്ഞത്. പോരാട്ടം ബെംഗളൂരുവിനെതിരെയാകുമ്പോൾ ഒന്നല്ല, ഒട്ടേറെ കഥകളാണു ബ്ലാസ്റ്റേഴ്സ് ആരാധകർക്കു പറയാനുള്ളത്. കൊണ്ടും കൊടുത്തും മുന്നേറുന്ന കെബിഎഫ്സി– ബിഎഫ്സി പോരാട്ടഗാഥയിൽ ഇതേവരെ ബ്ലാസ്റ്റേഴ്സിനു കണ്ണീരു മാത്രം സമ്മാനിച്ച ഒന്നാണു കണ്ഠീരവയിലെ കണ്ടുമുട്ടലുകൾ. ഐഎസ്എലിൽ ബെംഗളൂരുവിന്റെ ഈ കോട്ടയിൽ ഇതുവരെ 6 വട്ടം ഏറ്റുമുട്ടിയിട്ടും േകരളത്തിനൊരു ജയം നേടാനായിട്ടില്ല. ഐഎസ്എൽ ചരിത്രത്തിലെ ബ്ലാസ്റ്റേഴ്സിന്റെ 200 –ാം മത്സരം കൂടിയാണ് ഇന്നത്തേത്.
∙ ഇതുതന്നെയാണ് ആ സമയം !
പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്താണു ബെംഗളൂരു.10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ്. ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം പത്താമത്. 10 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ്. ഇരുടീമുകളുടെയും പ്രകടനങ്ങൾ തമ്മിൽ താരതമ്യത്തിനു പോലും സ്ഥാനമില്ല. എങ്കിലും ബ്ലാസ്റ്റേഴ്സിന് ആശ്വാസമേകുന്ന ഏതാനും ഘടകങ്ങളും വ്യക്തം. ഇപ്പോഴത്തെ ഫോമിൽ ബെംഗളൂരുവിനെക്കാൾ ഉയരെയാണു ബ്ലാസ്റ്റേഴ്സ്. ചെന്നൈയിനെ എതിരില്ലാത്ത 3 ഗോളിനു കീഴടക്കിയതും ഗോവയ്ക്കെതിരായ മികച്ച പ്രകടനവും (ചോദിച്ചു വാങ്ങിയ ഗോളിനു കളി തോറ്റെങ്കിലും !) സ്റ്റാറേയ്ക്കും സംഘത്തിനും ആവേശം പകരുന്ന ഘടകമാണ്. ഇതിനു നേർവിപരീതമാണു ബെംഗളൂരുവിന്റെ കാര്യം. ലീഗിലെ ആദ്യ 6 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം വഴങ്ങിയ ബെംഗളൂരു കഴിഞ്ഞ 4 മത്സരങ്ങളിൽ നിന്നായി വാങ്ങിക്കൂട്ടിയത് 10 ഗോളുകൾ. ഒഡീഷ നാലും ഗോവ മൂന്നും ഗോളുകളാണു ബിഎഫ്സി വലയിലെത്തിച്ചത്. നോർത്ത് ഈസ്റ്റിനെതിരെ കണ്ഠീരവയിൽ സമനിലയിൽ കുരുങ്ങിയ ടീം ദുർബലരായ മുഹമ്മദൻസിനെതിരെ കഷ്ടിച്ചാണു രക്ഷപ്പെട്ടത്. മുന്നേറ്റത്തിൽ നോഹ സദൂയിയും ഹെസൂസ് ഹിമിനെയും അഡ്രിയൻ ലൂണയുമുള്ള ബ്ലാസ്റ്റേഴ്സിനു പ്രതിരോധത്തിൽ ദൗർബല്യങ്ങൾ തെളിഞ്ഞ ബെംഗളൂരുവിനു വീഴ്ത്താൻ ഇതിലേറെ മികച്ച സമയം വേറെയില്ല.
∙ ചോദിച്ചു വാങ്ങില്ല, ഗോൾ
ആതിഥേയരുടെ പ്രതിരോധത്തിൽ കണ്ണുവച്ചിറങ്ങുന്ന ബ്ലാസ്റ്റേഴ്സിനു സ്വന്തം കാര്യത്തിലും ഏറെ ശ്രദ്ധ വേണ്ടയിടമാണു പ്രതിരോധം. ഗോൾ ചോദിച്ചു വാങ്ങുന്ന വ്യക്തിഗത പിഴവുകളിൽ സ്വയം കുഴിതോണ്ടുന്ന സീസണിലൂടെയാണു ബ്ലാസ്റ്റേഴ്സിന്റെ സഞ്ചാരം. ബെംഗളൂരുവിനെതിരായ കൊച്ചിയിലെ മത്സരം കൈവിട്ടതും ഇത്തരം പിഴവുകളിലാണ്. സീസണിലെതന്നെ ഏറ്റവും മികച്ച പ്രകടനവും പോരാട്ടവീര്യവും പുറത്തെടുത്ത കളിയിലാണു ബ്ലാസ്റ്റേഴ്സ് ഹോർഹെ ഡയസിനും എഡ്ഗാർ മെൻഡസിനും ഗോൾ സമ്മാനിച്ചു തോൽവിയേറ്റു വാങ്ങിയത്. ആ പിഴവുകൾ ആവർത്തിക്കുന്നതു തടയാൻ കച്ചകെട്ടിയാണ് ലീഗിലെ നിലനിൽപ്പിനുകൂടി നിർണായകമാകുന്ന കണ്ഠീരവപ്പോരിന് ഇറങ്ങുന്നതെന്നാണു മികായേൽ സ്റ്റാറേയുടെ ഉറപ്പ്.