ആറിൽ ആറും ജയിച്ച് ലിവർപൂൾ കുതിപ്പ് തുടരുന്നു; നിർണായക മത്സരത്തിൽ റയലിന് ജയം, ബയണും ആസ്റ്റൺ വില്ലയും മുന്നോട്ട്
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിലെ നിർണായക മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡിന് വിജയം. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 3–2നാണ് റയൽ ജയിച്ചുകയറിയത്. ചാംപ്യൻസ് ലീഗിൽ ഒടുവിൽ നടന്ന അഞ്ചിൽ മൂന്നു കളികളും തോറ്റ് പുറത്താകലിന്റെ വക്കിലായിരുന്ന റയൽ, ഈ വിജയത്തോടെ നോക്കൗട്ട്

ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിലെ നിർണായക മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡിന് വിജയം. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 3–2നാണ് റയൽ ജയിച്ചുകയറിയത്. ചാംപ്യൻസ് ലീഗിൽ ഒടുവിൽ നടന്ന അഞ്ചിൽ മൂന്നു കളികളും തോറ്റ് പുറത്താകലിന്റെ വക്കിലായിരുന്ന റയൽ, ഈ വിജയത്തോടെ നോക്കൗട്ട് സാധ്യതകൾ നിലനിർത്തി. തകർപ്പൻ ഫോമിൽ കളിക്കുന്ന ലിവർപൂൾ ചാംപ്യൻസ് ലീഗിൽ വിജയക്കുതിപ്പു തുടർന്നപ്പോൾ ബയൺ മ്യൂണിക്ക്, പിഎസ്ജി, ബയൽ ലെവർക്യൂസൻ തുടങ്ങിയ ടീമുകളും ജയിച്ചുകയറി.
അറ്റലാന്റയ്‌ക്കെതിരെ മുന്നേറ്റത്തിലെ ത്രിമൂർത്തികൾ ഒരുപോലെ ഗോൾ കണ്ടെത്തിയതാണ് റയലിന് അനുഗ്രഹമായത്. കിലിയൻ എംബപ്പെ (10–ാം മിനിറ്റ്), വിനീസ്യൂസ് ജൂനിയർ (56), ജൂഡ് ബെല്ലിങ്ങാം (59) എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്. അറ്റലാന്റയുടെ ഗോളുകൾ ചാൾസ് ഡി കെറ്റലീരെ (45+2, പെനൽറ്റി), അഡിമോല ലുക്‌മാൻ (65) എന്നിവർ നേടി.
സ്പാനിഷ് ക്ലബ് ജിറോണയെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്താണ് ലിവർപൂളിന്റെ മുന്നേറ്റം. 65–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് സൂപ്പർതാരം മുഹമ്മദ് സലായാണ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്. ഇതോടെ, കളിച്ച ആറു മത്സരങ്ങളും ജയിച്ച ലിവർപൂൾ 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മികച്ച ലീഡുമായി മുന്നേറ്റം തുടരുന്നു.
അഞ്ചാം മിനിറ്റിൽ ബ്രസീലിയൻ താരം കെവിൻ നേടിയ ഗോളിൽ അപ്രതീക്ഷിത ലീഡു നേടിയ ഷാക്തർ ഡോണെട്സ്കിനെ, അഞ്ച് ഗോൾ തിരിച്ചടിച്ചാണ് ബയൺ മ്യൂണിക്ക് വീഴ്ത്തിയത്. മൈക്കൽ ഒലിസിന്റെ ഇരട്ടഗോളാണ് ബയൺ നിരയിൽ ശ്രദ്ധേയമായത്. 70–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ലക്ഷ്യം കണ്ട താരം, പിന്നീട് ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിലും ഗോൾ നേടി. കോൺറാഡ് ലയ്മർ (11–ാം മിനിറ്റ്), തോമസ് മുള്ളർ (45), മുസിയാല (87) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
നാലു മത്സരങ്ങളിൽ വിജയമറിയാതെ എത്തിയ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി, ഓസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർഗിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഗോൺസാലോ റാമോസ് (30–ാം മിനിറ്റ്), നൂനോ മെൻഡസ് (72), ഡിസൈർ ഡോവ് (85) എന്നിവർ നേടി.
മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല ആർബി ലെയ്പ്സിഗിനെയും (3–2), ക്ലബ് ബ്രൂഗ് സ്പോർട്ടിങ് സിപിയെയും (2–1), ബയർ ലെവർക്യൂസൻ ഇന്റർ മിലാനെയും (1–0) തോൽപ്പിച്ചു. ഡൈനാമോ സാഗ്രബ് – സെൽറ്റിക് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
ആറു കളികളിൽനിന്ന് നാലു ജയവും ഒരു സമനിലയും സഹിതം 13 പോയിന്റുമായി ബയർ ലെവർക്യൂസനാണ് പോയിന്റ് പട്ടികയിൽ ലിവർപൂളിനു പിന്നിൽ രണ്ടാമത്. 13 പോയിന്റ് വീതമുള്ള ആസ്റ്റൺ വില്ല മൂന്നാമതും ഇന്റർ മിലാൻ നാലാമതും ബ്രെസ്റ്റ് അഞ്ചാമതുമുണ്ട്. നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡ് 18–ാം സ്ഥാനത്താണ്.