ലിവർപൂളിനെ ഞെട്ടിച്ച ശേഷം സമനില വഴങ്ങി ഫുൾഹാം; ആർസനലിനെ കുരുക്കി എവർട്ടൻ; സ്പെയിനിൽ റയലിനും സമനിലക്കുരുക്ക്
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (ഇപിഎൽ) പോയിന്റ് പട്ടികയിൽ ഒന്നും മൂന്നും സ്ഥാനത്തുള്ള ലിവർപൂളിനും ആർസനലിനും സമനിലക്കുരുക്ക്. ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ ഫുൾഹാം 2–2ന് സമനിലയിൽ കുരുക്കിയപ്പോൾ, ആർസനലിനെ എവർട്ടൻ ഗോൾരഹിത സമനിലയിൽ തളച്ചു. അഞ്ചും ആറും സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിൽ ആസ്റ്റൺ

ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (ഇപിഎൽ) പോയിന്റ് പട്ടികയിൽ ഒന്നും മൂന്നും സ്ഥാനത്തുള്ള ലിവർപൂളിനും ആർസനലിനും സമനിലക്കുരുക്ക്. ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ ഫുൾഹാം 2–2ന് സമനിലയിൽ കുരുക്കിയപ്പോൾ, ആർസനലിനെ എവർട്ടൻ ഗോൾരഹിത സമനിലയിൽ തളച്ചു. അഞ്ചും ആറും സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിൽ ആസ്റ്റൺ വില്ലയെ നോട്ടിങ്ങം ഫോറസ്റ്റ് 2–1ന് തോൽപ്പിച്ചു. ന്യൂകാസിൽ ലെസ്റ്റർ സിറ്റിയെ 4–0ന് തകർത്തുവിട്ടപ്പോൾ, ഇപ്സ്‌വിച് ടൗൺ വോൾവർഹാംപ്ടൻ വാണ്ടറേഴ്സിനെ 2–1നും തോൽപ്പിച്ചു.
ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെതിരെ രണ്ടു തവണ ലീഡെടുത്ത ശേഷമാണ് ഫുൾഹാം സമനില വഴങ്ങിയത്. 17–ാം മിനിറ്റിൽ ആൻഡി റോബർട്സൻ ചുവപ്പുകാർഡ് പുറത്തുപോയതിനാൽ 10 പേരുമായാണ് ലിവർപൂൾ ഏറിയപങ്കും കളിച്ചത്. കോഡി ഗാക്പോ (47–ാം മിനിറ്റ്), ഡിയേഗോ ജോട്ട (86) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ഫുൾഹാമിനായി ആൻഡ്രിയാസ് പെരേര (11), റോഡ്രിഗോ മുനിസ് (76) എന്നിവരും ലക്ഷ്യം കണ്ടു.
ലിവർപൂൾ സമനിലയിൽ കുരുങ്ങിയതോടെ എവർട്ടനെതിരെ ജയിച്ച് പോയിന്റ് പട്ടികയിലെ അകലം കുറയ്ക്കാനുള്ള സുവർണാവസരമാണ് സ്വന്തം തട്ടകത്തിൽ ആർസനൽ നഷ്ടമാക്കിയത്. മത്സരത്തിൽ മികച്ച പ്രകടനം കെട്ടഴിക്കാനായെങ്കിലും ലക്ഷ്യത്തിനു മുന്നിൽ പിഴച്ചതാണ് ആർസനലിനു തിരിച്ചടിയായത്.
15 കളികളിൽനിന്ന് 36 പോയിന്റുമായി ലിവർപൂളാണ് ഇപ്പോഴും പട്ടികയിൽ മുന്നിൽ. 15 കളികളിൽനിന്ന് 31 പോയിന്റുമായി ചെൽസി രണ്ടാമതും 16 കളികളിൽനിന്ന് 30 പോയിന്റുമായി ആർസനൽ മൂന്നാം സ്ഥാനത്തുമാണ്. 16 കളികളിൽനിന്ന് 28 പോയിന്റുമായി നോട്ടിങ്ങം ഫോറസ്റ്റാണ് നാലാമത്.
∙ ‘ഗോൾമഴ’യ്‌ക്കൊടുവിൽ റയലിന് സമനില
സ്പാനിഷ് ലീഗിൽ ആറു ഗോളുകൾ പിറന്ന മത്സരത്തിൽ കരുത്തരായ റയൽ മഡ്രിഡിനെ സമനിലയിൽ തളച്ച് റയോ വല്ലേക്കാനോ. ആദ്യ പകുതിയിൽ ഒരു ഘട്ടത്തിൽ 2–0ന് ലീഡെടുത്ത് റയലിനെ ഞെട്ടിച്ച വല്ലേക്കാനോ, പിന്നീട് 3 ഗോൾ വഴങ്ങി 3–2ന് പിന്നിലായതാണ്. ഒടുവിൽ ഇസി പലസോൺ 64–ാം മിനിറ്റിൽ നേടിയ ഗോളിലാണ് അവർ സമനില പിടിച്ചത്. ഉനാൽ ലോപ്പസ് (4–ാം മിനിറ്റ്), അബ്ദുൽ മുമിൻ (36) എന്നിവരാണ് വല്ലേക്കാനോയുടെ ആദ്യ രണ്ടു ഗോളുകൾ നേടിയത്. റയലിനായി ഫെഡറിക്കോ വാൽവെർദെ (39), ജൂഡ് ബെല്ലിങ്ങം (45), റോഡ്രിഗോ (56) എന്നിവരും ലക്ഷ്യം കണ്ടു.
മറ്റു മത്സരങ്ങളിൽ മയ്യോർക്ക ജിറോണയെ 2–1നും സെവിയ്യ സെൽറ്റ വിഗോയെ 1–0നും തോൽപ്പിച്ചു. എസ്പാന്യോൾ – ഒസാസുന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.