സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം
രാവിലെ 9 മണി. കേരളത്തിന്റെ ഫുട്ബോൾ താരങ്ങളെയും വഹിച്ചുള്ള വെള്ള ബസ് ഹൈദരാബാദിലെ സൈബരാബാദ് കമ്മിഷണർ ഓഫിസിന്റെ ഗേറ്റ് കടന്ന് അകത്തേക്ക്. ടീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തതല്ല. ഇന്ന് സന്തോഷ് ട്രോഫിയിൽ ആദ്യ മത്സരത്തിനിറങ്ങുന്ന കേരള ടീമിന്റെ അവസാനവട്ട പരിശീലനത്തിനു സൗകര്യമൊരുക്കിയിരുന്നത് കമ്മിഷണർ ഓഫിസിനകത്തെ മൈതാനത്താണ്. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ഗോവയുമായിട്ടാണ് കേരളം ഇത്തവണ ആദ്യകളിയിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ആദ്യഘട്ട മത്സരത്തിൽ ഗോവയോടേറ്റ തോൽവി കേരളം മറന്നിട്ടില്ല. അതിനു പകരം വീട്ടിയുള്ള ജയമാണ് കളിക്കാരുടെ മനസ്സിൽ. ഡെക്കാൻ അരീനയിൽ രാവിലെ 9നാണ് മത്സരത്തിനു കിക്കോഫ്.

മൈതാനത്തെത്തിയതോടെ കളിക്കാർ ആവേശത്തിലായി. ഗൗരവത്തോടെ നിർദേശങ്ങൾ നൽകി മുഖ്യപരിശീലകൻ ബിബി തോമസ് മുട്ടത്ത് മൈതാനത്തേക്ക് ഇറങ്ങി. ചെറിയ തമാശകളൊക്കെ പറഞ്ഞ് അന്തരീക്ഷം ഈസിയാക്കി സഹപരിശീലകൻ ഹാരി ബെന്നിയുമെത്തി. ‘‘നമ്മുടെ ടീം സെറ്റാണ്. മൈതാനത്തു കളിക്കുന്നവരും സൈഡ് ബെഞ്ചിൽ ഊഴം കാത്തിരിക്കുന്നവരും ഒന്നിനൊന്നു മികച്ചവരാണ്’’– ബെന്നിയുടെ വാക്കുകളിൽ പ്രതീക്ഷ നിറയുന്നു.
ചെറു വ്യായാമങ്ങൾക്കുശേഷം ടീം രണ്ടായിത്തിരിഞ്ഞ് കളി തുടങ്ങി. ഗോൾപോസ്റ്റിൽ ഒന്നാം നമ്പർ ഗോളി എസ്. ഹജ്മൽ ആവേശത്തോടെ നിൽക്കുന്നു. മനോജിനെയും നിജോ ഗിൽബർട്ടിനെയുമൊക്കെ ഉറക്കെ പേരെടുത്തുവിളിച്ച് ഹജ്മൽ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ആറാം സന്തോഷ് ട്രോഫിക്കിറങ്ങുന്ന ഹജ്മലിനെ ടീമിലെ യുവതാരങ്ങൾ ‘ഹജിക്കാ’യെന്നാണ് വിളിക്കുന്നത്. കളിക്കിടെ പാസ് ഏറ്റുവാങ്ങുന്നതിനിടെ നിജോ ഗിൽബർട്ടിനു ചെറിയൊരു പരുക്ക്. ഫിസിയോ ഓടിയെത്തി ശുശ്രൂഷ നൽകി.
കളി പൂർത്തിയാക്കിയ ശേഷം ടീം ഒന്നടങ്കം മൈതാനത്തിന്റെ നടുക്ക് തോളിൽ കൈയിട്ട് വട്ടത്തിൽനിന്നു. ‘‘നല്ല തണുപ്പാണ്.. വെയിലിന്റെ ചൂടറിയില്ല. എങ്കിലും നന്നായി വെള്ളം കുടിക്കണം. പൊടിയുണ്ട്. മാസ്ക് വയ്ക്കണം...’’– ബിബി തോമസ് എല്ലാവർക്കും നിർദേശങ്ങൾ നൽകി. ‘നമുക്ക് നേടണം’ എന്ന വാക്ക് എല്ലാവരും നെഞ്ചിലേറ്റി. പിന്നെ ഒരുമിച്ച് കൈകൾ നീട്ടിപ്പിടിച്ച് ഉറക്കെ ഒരുമിച്ച് വിളിച്ചുപറഞ്ഞു: ‘‘ത്രീ...റ്റൂ..വൺ...കേരളാാ...’’