വിൻ, വിൻ വിനീസ്യൂസ്!; സ്വന്തം പേരിലുള്ള പുരസ്കാരം നേടി ബ്രസീലിന്റെ മാർത്ത
ദോഹ ∙ ബലോൻ ദ് ഓർ പുരസ്കാരത്തിൽ രണ്ടാമതായിപ്പോയതിന്റെ സങ്കടം വിനീസ്യൂസ് ഫിഫ ദ് ബെസ്റ്റിലൂടെ തീർത്തു. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ലോക ഫുട്ബോളർക്കുള്ള ഫിഫയുടെ പുരസ്കാരം റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരത്തിന്. ഒരു മാസം മുൻപ് ബലോൻ ദ് ഓറിൽ തന്നെ മറികടന്ന സ്പെയിൻ താരം റോഡ്രിയെയാണ് ഇത്തവണ ഇരുപത്തിനാലുകാരൻ വിനീസ്യൂസ് പിന്നിലാക്കിയത്.

ദോഹ ∙ ബലോൻ ദ് ഓർ പുരസ്കാരത്തിൽ രണ്ടാമതായിപ്പോയതിന്റെ സങ്കടം വിനീസ്യൂസ് ഫിഫ ദ് ബെസ്റ്റിലൂടെ തീർത്തു. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ലോക ഫുട്ബോളർക്കുള്ള ഫിഫയുടെ പുരസ്കാരം റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരത്തിന്. ഒരു മാസം മുൻപ് ബലോൻ ദ് ഓറിൽ തന്നെ മറികടന്ന സ്പെയിൻ താരം റോഡ്രിയെയാണ് ഇത്തവണ ഇരുപത്തിനാലുകാരൻ വിനീസ്യൂസ് പിന്നിലാക്കിയത്. കഴിഞ്ഞ സീസണിൽ റയലിന്റെ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടനേട്ടങ്ങളിൽ നിർണായക പങ്കു വഹിച്ചതാണ് വിനീസ്യൂസിനെ പുരസ്കാരത്തിലെത്തിച്ചത്. റയലിനായി 39 മത്സരങ്ങളിൽ 24 ഗോളുകളാണ് വിനീസ്യൂസ് കഴിഞ്ഞ സീസണിൽ നേടിയത്. മികച്ച പുരുഷ ഫുട്ബോൾ ടീം പരിശീലകനുള്ള പുരസ്കാരം റയൽ മഡ്രിഡിന്റെ കാർലോ ആഞ്ചലോട്ടി സ്വന്തമാക്കി. ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ മെക്സിക്കൻ ക്ലബ് പച്ചൂക്കയെ നേരിടുന്ന റയൽ മഡ്രിഡിന് ഇരട്ടിമധുരം നൽകുന്നതായി വിനീസ്യൂസിന്റെയും ആഞ്ചലോട്ടിയുടെയും നേട്ടം.
മികച്ച വനിതാ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്കാരം നേടിയ സ്പെയിനിന്റെ അയ്റ്റാന ബോൺമറ്റി തന്നെയാണ് ഫിഫയുടെ മികച്ച താരവും. കഴിഞ്ഞ വർഷവും ബലോൻ ദ് ഓർ, ഫിഫ ദ് ബെസ്റ്റ് പുരസ്കാരങ്ങൾ ബാർസിലോന ക്ലബ്ബിന്റെ താരമായ ബോൺമറ്റിക്കായിരുന്നു. ലോകകപ്പിനു പിന്നാലെ അർജന്റീനയുടെ കോപ്പ അമേരിക്ക നേട്ടത്തിലും നിർണായക പങ്കുവഹിച്ച എമിലിയാനോ മാർട്ടിനസാണ് മികച്ച പുരുഷ ഗോൾകീപ്പർ. പാരിസ് ഒളിംപിക്സിൽ അമേരിക്കൻ വനിതാ ടീമിനെ സ്വർണത്തിലേക്കു നയിച്ച എമ്മ ഹയെസാണ് മികച്ച വനിതാ ടീം കോച്ച്. യുഎസിന്റെ തന്നെ അലീസ നെയറാണ് മികച്ച വനിതാ ഗോൾകീപ്പർ. 2023 ഓഗസ്റ്റ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് 10 വരെയുള്ള കാലയളവാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ഫിഫ അംഗരാജ്യങ്ങളുടെ ദേശീയ ടീം പരിശീലകരും ക്യാപ്റ്റൻമാരും ആരാധകരും മാധ്യമപ്രവർത്തകരുമാണ് വോട്ടിങ്ങിൽ പങ്കെടുത്തത്.
ബ്രസീലിയൻ ക്ലബ് ഇന്റർനാസിയോണലിന്റെ താരമായ തിയാഗോ മെയയ്ക്കാണ് ഫിഫ ഫെയർപ്ലേ പുരസ്കാരം. ഈ വർഷമാദ്യം ബ്രസീലിനെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിൽ ജനങ്ങളെ സഹായിക്കാൻ രംഗത്തിറങ്ങിയതിനാണ് പുരസ്കാരം. ബ്രസീലിയൻ ക്ലബ് വാസ്കോ ഡ ഗാമയുടെ എട്ടു വയസ്സുകാരൻ ആരാധകൻ ഗില്ലർമോ ഗാന്ദ്ര മൗറയ്ക്കാണ് ഫിഫ ഫാൻ പുരസ്കാരം. ജനിതകരോഗ ബാധിതനായ ഗില്ലർമോ ശാരീരിക അവശതകൾക്കിടയിലും ക്ലബ്ബിനോടും ഫുട്ബോളിനോടുമുള്ള ഇഷ്ടം കൈവിട്ടിരുന്നില്ല. ദോഹയിലെ അസ്പയർ അക്കാദമിയിൽ നടന്ന പുരസ്കാരച്ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
സ്വന്തം പേരിലുള്ള പുരസ്കാരം നേടി ബ്രസീലിന്റെ മാർത്ത
വനിതാ ഫുട്ബോളിലെ മികച്ച ഗോളിന് ഈ വർഷം ഏർപ്പെടുത്തിയ ‘മാർത്ത പുരസ്കാരം’ നേടിയത് ബ്രസീലിയൻ താരം മാർത്ത തന്നെ! ജമൈക്കയ്ക്കെതിരെ കഴിഞ്ഞ ജൂണിൽ നേടിയ മനോഹരമായ ഗോളാണ് മുപ്പത്തിയെട്ടുകാരി മാർത്തയെ സ്വന്തം പേരിലുളള പുരസ്കാരത്തിലെത്തിച്ചത്. പുരുഷ ഫുട്ബോളിലെ മികച്ച ഗോളിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലഹാന്ദ്രോ ഗർനാച്ചോ സ്വന്തമാക്കി. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ എവർട്ടനെതിരെ നേടിയ ഓവർഹെഡ് ഗോളാണ് അർജന്റീന താരം ഗർനാച്ചോയെ പുരസ്കാരത്തിലെത്തിച്ചത്.