ഹാവൂ..! കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം
ആശ്വസിക്കാം, കേരള ബ്ലാസ്റ്റേഴ്സിന്; പ്രതിസന്ധിക്കിടക്കയിൽ നിന്നൊരു തിരിച്ചു വരവ്! ആദ്യം, മുഹമ്മദൻസ് ഗോൾ കീപ്പർ ഭാസ്കർ റോയിയുടെ പിഴവ്. പിന്നെ, ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം നോവ സദൂയിയുടെ മികവ്. ഒടുവിൽ, നോവയ്ക്കു പകരമിറങ്ങിയ അലക്സാന്ദ്രെ കോയെഫിന്റെ ബുള്ളറ്റ് ഷോട്ട്! ഐഎസ്എലിൽ കൊൽക്കത്ത മുഹമ്മദൻസിനെ ബ്ലാസ്റ്റേഴ്സ് തകർത്തതു മടക്കമില്ലാത്ത 3 ഗോളുകൾക്ക്.

കൊച്ചി ∙ ആശ്വസിക്കാം, കേരള ബ്ലാസ്റ്റേഴ്സിന്; പ്രതിസന്ധിക്കിടക്കയിൽ നിന്നൊരു തിരിച്ചു വരവ്! ആദ്യം, മുഹമ്മദൻസ് ഗോൾ കീപ്പർ ഭാസ്കർ റോയിയുടെ പിഴവ്. പിന്നെ, ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം നോവ സദൂയിയുടെ മികവ്. ഒടുവിൽ, നോവയ്ക്കു പകരമിറങ്ങിയ അലക്സാന്ദ്രെ കോയെഫിന്റെ ബുള്ളറ്റ് ഷോട്ട്! ഐഎസ്എലിൽ കൊൽക്കത്ത മുഹമ്മദൻസിനെ ബ്ലാസ്റ്റേഴ്സ് തകർത്തതു മടക്കമില്ലാത്ത 3 ഗോളുകൾക്ക്. തുടർച്ചയായ 3 തോൽവികളും മുഖ്യപരിശീലകൻ മികായേൽ സ്റ്റാറെയുടെ പുറത്താകലും സൃഷ്ടിച്ച വൻ സമ്മർദത്തെ അതിജീവിച്ചു നേടിയ മിന്നും ജയം! എല്ലാ ഗോളുകളും രണ്ടാം പകുതിയിൽ; ഭാസ്കർ റോയ് (സെൽഫ് ഗോൾ, 62 –ാം മിനിറ്റ്), നോവ (80), കോയെഫ് (90). നോവയാണു കളിയിലെ താരം. ലീഗിലെ 5 –ാം ഗോൾ.
കളം നിറഞ്ഞു കളിച്ച ക്യാപ്റ്റൻ ലൂണയ്ക്കും പിഴവില്ലാതെ വല കാത്ത സച്ചിൻ സുരേഷിനും കൂടി അവകാശപ്പെട്ടതാണു ജയം. പഴിയേറെ കേട്ട പ്രതിരോധ നിരയും ഇളകാതെ നിന്നു. സ്റ്റാറെ പുറത്താക്കപ്പെട്ട ശേഷമുള്ള ആദ്യ മാച്ചിൽ ടീമിനെ ഒരുക്കിയ കോച്ച് ടി.ജി.പുരുഷോത്തമനും സഹപരിശീലകൻ തോമാസ് കോർസിനും ആത്മവിശ്വാസത്തോടെ ഇനി കളം പിടിക്കാം. 13 കളികളിൽ 4 –ാം ജയത്തോടെ 14 പോയിന്റുമായി പട്ടികയിൽ 10–ാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ്. അടുത്ത കളി 29 നു ജംഷഡ്പുർ എഫ്സിക്കെതിരെ അന്നാട്ടിൽ.
ആദ്യപാദം, നിർഭാഗ്യം
ത്രസിപ്പിക്കുന്ന നീക്കങ്ങളില്ലായിരുന്നു, ആദ്യ പകുതിയിൽ. ഗോൾ വേട്ടക്കാരൻ ഹെസൂസ് ഹിമെനെയില്ലാതെ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് നീക്കങ്ങളിൽ തെളിഞ്ഞു നിന്നതു സമ്മർദത്തിന്റെ കളിയാട്ടം! ആരാധകക്കൂട്ടമായ ‘മഞ്ഞപ്പട’ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടുള്ള ‘നിശ്ശബ്ദ’ പ്രതിഷേധത്തിലായിരുന്നതിനാൽ ഗാലറിയിലും ആവേശം കുറവായിരുന്നു. കളിക്കൊരു ഇടതുചായ്‌വുണ്ടായിരുന്നു തുടക്കം മുതൽ; ഇടതു വിങ്ങിലൂടെ നോവ സദൂയിയുടെ മിന്നലോട്ടങ്ങൾ. 29–ാം മിനിറ്റിൽ നോവയുടെ മുന്നേറ്റം. മികച്ചൊരു ക്രോസിൽ പെപ്രെയുടെ ക്വിക് ഹെഡ്ഡർ പക്ഷേ, ഗോൾകീപ്പർ ഭാസ്കർ റോയിയുടെ കൈകളിലേക്കായിരുന്നു. 45 –ാം മിനിറ്റിൽ നഷ്ടമായതു ഗോളെന്നുറച്ച അവസരം.
ലക്കി നോവ, കോയെഫ്
61– ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ അപ്രതീക്ഷിത ഗോൾ! ഇടതു വിങ്ങിൽ ലൂണയുടെ കോർണർ കിക്ക്. ഉയർന്നെത്തിയ പന്ത് അനായാസം കയ്യിലൊതുക്കുന്നതിനു പകരം വലംകൈ കൊണ്ടു പഞ്ച് ചെയ്തകറ്റാനുള്ള ഗോളി ഭാസ്കർ റോയിയുടെ ശ്രമം പിഴച്ചു. പന്തു വലയിലേക്ക്. ഗോൾ ‘അവകാശം’ റഫറി നൽകിയതു ഗോളി ഭാസ്കറിന്; സെൽഫ് ഗോളിൽ ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നു. 80–ാം മിനിറ്റിൽ വീണ്ടും ബ്ലാസ്റ്റേഴ്സ് ഗോൾ. ബോക്സിനു പുറത്തു നിന്നു കോറോ ഉയർത്തിയ ക്രോസിൽ നോവയുടെ ജംപിങ് ഹെഡർ മുഹമ്മദൻസ് വലയിൽ; നോവയുടെ അത്യധ്വാനത്തിനുള്ള പ്രതിഫലം പോലെ! മുഹമ്മദൻസിനെതിരെ 3–ാം ഗോൾ നേടിയതു കോയെഫ്. ലൂണയുടെ അസിസ്റ്റിൽ നിന്നായിരുന്നു മിന്നൽ ഗോൾ.