ആർസനലിന് ജയം, രണ്ടാമത്
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോഡിനെ 3–1ന് തോൽപിച്ച് ആർസനൽ. ജയത്തോടെ 39 പോയിന്റുമായി ആർസനൽ രണ്ടാം സ്ഥാനത്തെത്തി. 45 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. ബ്രെന്റ്ഫോഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 13–ാം മിനിറ്റിൽ ബ്രയാൻ ബെയ്മോയിലൂടെ ആദ്യം ലീഡ് നേടിയത് ആതിഥേയരായിരുന്നു.

ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോഡിനെ 3–1ന് തോൽപിച്ച് ആർസനൽ. ജയത്തോടെ 39 പോയിന്റുമായി ആർസനൽ രണ്ടാം സ്ഥാനത്തെത്തി. 45 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. ബ്രെന്റ്ഫോഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 13–ാം മിനിറ്റിൽ ബ്രയാൻ ബെയ്മോയിലൂടെ ആദ്യം ലീഡ് നേടിയത് ആതിഥേയരായിരുന്നു.
എന്നാൽ 29–ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസിലുടെ ആർസനൽ സമനില നേടി. പിന്നാലെ രണ്ടാം പകുതിയിൽ മികേൽ മെറിനോ (50–ാം മിനിറ്റ്), ഗബ്രിയേൽ മാർട്ടിനെല്ലി (53) എന്നിവരുടെ ഗോളുകളാണ് സന്ദർശകരുടെ ജയം ഉറപ്പിച്ചത്. എല്ലാ ലീഗുകളിലുമായി തോൽവിയറിയാതെ ആർസനലിന്റെ 12–ാം മത്സരമാണിത്.