ബ്ലാസ്റ്റേഴ്സ് വിടാൻ കെ.പി.രാഹുൽ, ഒഡീഷ എഫ്സിയിലേക്കെന്ന് സൂചന; പ്രീതം കോട്ടാലും കോയഫും ടീം വിട്ടേക്കും
കൊച്ചി ∙ മലയാളി താരം കെ.പി.രാഹുൽ ഉൾപ്പെടെയുള്ളവർക്കു കൂടുമാറ്റത്തിന് അവസരം നൽകി താരനിരയിൽ അഴിച്ചുപണിക്കു കേരള ബ്ലാസ്റ്റേഴ്സ്. കോച്ച് മികായേൽ സ്റ്റാറേയ്ക്കു പകരം ഈ സീസണിൽ പുതിയ വിദേശ പരിശീലകൻ വേണ്ടെന്നു തീരുമാനിച്ചതിനു പിന്നാലെയാണ് ജനുവരി ഒന്നിന് ആരംഭിച്ച ട്രാൻസ്ഫർ വിൻഡോയിൽ വിൽപനയും വാങ്ങലുമായി സജീവമാകാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.

ഒഡീഷ, ചെന്നൈയിൻ, ഹൈദരാബാദ് തുടങ്ങിയ ക്ലബ്ബുകളാണ് അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച കെ.പി. രാഹുലിനായി രംഗത്തുള്ളത്. ക്ലബ് ഫീ നൽകി രാഹുലിനെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന ഒഡീഷയ്ക്കാണ് ഇതിൽ സാധ്യതയേറെ. ആറു സീസണുകളായി ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണു രാഹുൽ (24). കൗമാരതാരം കോറു സിങ് റൈറ്റ് വിങ്ങറായി സ്ഥാനമുറപ്പിച്ചതോടെയാണു രാഹുലിന്റെ കൂടുമാറ്റം.
മോഹൻ ബഗാനിൽ നിന്നു ബ്ലാസ്റ്റേഴ്സിലെത്തിയ ഡിഫൻഡർ പ്രീതം കോട്ടാൽ, യുവതാരം അമാവിയ, ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നിവരുടെ പേരുകളും ട്രാൻസ്ഫർ ചർച്ചകളിൽ സജീവമാണ്. ഈ സീസണിൽ ടീമിലെത്തിയ ഫ്രഞ്ച് താരം അലക്സാന്ദ്രേ കോയഫും ക്ലബ് വിടാനാണു സാധ്യത.
പുതിയ പ്രതിരോധതാരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. ചെന്നൈയിൻ എഫ്സിയുടെ സെന്റർ ബാക്ക് ബികാശ് യുമ്നമാണ് അടുത്ത സീസണിൽ ടീമിൽ എത്തുമെന്ന് ഉറപ്പിച്ച ഒരു താരം. ഒഡീഷ ടീമിലെ നരേന്ദർ ഗെലോട്ട്, അമേയ് രണവദേ എന്നിവരും ടീമിന്റെ റഡാറിലുണ്ട്. ഒഡീഷ എഫ്സി താരങ്ങളുടെ വരവ്, സ്പാനിഷ് കോച്ച് സെർജിയോ ലൊബേറയാകും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കോച്ച് എന്ന അഭ്യൂഹങ്ങളും ശക്തിപ്പെടുത്തുന്നുണ്ട്. ജനുവരി 31വരെയാണ് ട്രാൻസ്ഫർ ജാലകം.