എസി മിലാന് സൂപ്പർ കപ്പ്, ഇൻജറി ടൈം ഗോളിൽ ഇന്റർ മിലാനെ തോൽപിച്ചു (3–2)
അയൽക്കാരായ ഇന്റർ മിലാനെ 3–2നു പൊരുതിത്തോൽപിച്ച് എസി മിലാൻ ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കളായി. രണ്ടു ഗോളിനു മുന്നിൽനിന്ന ഇന്ററിനെ 3 ഗോൾ തിരിച്ചടിച്ചാണ് എസി മിലാൻ കീഴടക്കിയത്. ലൗറ്റാരോ മാർട്ടിനെസ്, മെഹ്ദി തരേമി എന്നിവരുടെ ഗോളുകളിൽ 47 മിനിറ്റിനകം ഇന്റർ 2–0 ലീഡ് നേടിയിരുന്നു.

റിയാദ് (സൗദി അറേബ്യ) ∙ അയൽക്കാരായ ഇന്റർ മിലാനെ 3–2നു പൊരുതിത്തോൽപിച്ച് എസി മിലാൻ ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കളായി. രണ്ടു ഗോളിനു മുന്നിൽനിന്ന ഇന്ററിനെ 3 ഗോൾ തിരിച്ചടിച്ചാണ് എസി മിലാൻ കീഴടക്കിയത്. ലൗറ്റാരോ മാർട്ടിനെസ്, മെഹ്ദി തരേമി എന്നിവരുടെ ഗോളുകളിൽ 47 മിനിറ്റിനകം ഇന്റർ 2–0 ലീഡ് നേടിയിരുന്നു.
എന്നാൽ, തിയോ ഹെർണാണ്ടസ്, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവർക്കൊപ്പം ഇൻജറി ടൈമിൽ ടാമി ഏബ്രഹാം കൂടി ഗോൾ നേടിയതോടെ വിജയം എസി മിലാനൊപ്പമായി. തുടർച്ചയായി 4–ാം സൂപ്പർകപ്പ് വിജയമെന്ന റെക്കോർഡാണ് തോൽവിയോടെ ഇന്ററിനു നഷ്ടമായത്. സൂപ്പർ കപ്പ് കിരീടങ്ങളുടെ എണ്ണത്തിൽ എസി മിലാൻ (8) ഇന്ററിനൊപ്പമെത്തുകയും ചെയ്തു.