‘കണക്കിന് ’കിട്ടി! പ്ലേ ഓഫ് സ്വപ്നങ്ങളുടെ പെട്ടി ഇനി അടച്ചുപൂട്ടാം; ഗോൾമടക്കം

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് കണക്കുകൂട്ടലുകളുടെ പെട്ടി അടച്ചുപൂട്ടി എഫ്സി ഗോവ. ഫറ്റോർദ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ‘ഗോവൻ കാർണിവലിൽ’ ബ്ലാസ്റ്റേഴ്സിന്റെ തോൽവി മറുപടിയില്ലാത്ത 2 ഗോളുകൾക്ക്. ഐകർ ഗുറോടെസനയും മുഹമ്മദ് യാസിറുമാണ് ഗോവയ്ക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് വരുത്തിയ മിസ് പാസുകളാണ് ഇരുഗോളുകളിലേക്കും വഴിതുറന്നത്. 24 പോയിന്റുമായി പത്താം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത് 3 മത്സരങ്ങൾ. മാർച്ച് ഒന്നിന് ജംഷഡ്പുരിനെതിരെ കൊച്ചിയിലാണ് അടുത്ത കളി.

പ്രതീക്ഷ..നിരാശ..
കഴിഞ്ഞ കളിയിൽ കൊച്ചിയിൽ മോഹൻ ബഗാനോടു നടത്തിയ പോരാട്ടത്തിന്റെ നിഴൽ പോലുമാകാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞില്ല. കൃത്യമായി പന്തുകളെത്താതെ വന്നതോടെ മുന്നേറ്റത്തിൽ ഹെസൂസ് ഹിമെനെ വെറും കാഴ്ചക്കാരനായി. നിർണായക മത്സരം ജയിക്കണമെന്ന ആവേശം ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രകടനത്തിലുണ്ടായില്ല. ഗോവൻ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്നതിൽ മിലോസ് ഡ്രിൻസിച്ചിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര ഏറെക്കുറെ വിജയിച്ചെന്നതാണ് ബ്ലാസ്റ്റേഴ്സിന് ആദ്യപകുതിയിലെ ആശ്വാസം.
രണ്ടാം പകുതിയുടെ ഒന്നാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചുതകർത്ത് ഗോവയുടെ ആദ്യ ഗോൾ. ഡ്രാസിച്ചിന്റെ പവർഷോട്ട് ഗോളി കമൽജിത്ത് തടഞ്ഞിട്ടെങ്കിലും പന്ത് ഐകറിന്റെ കാലിലേക്ക്. മെല്ലെ തട്ടിക്കൊടുത്ത പന്ത് പോസ്റ്റിനുള്ളിൽ കയറുന്നത് നോക്കി നിൽക്കാനേ കമൽജിത്തിന് കഴിഞ്ഞുള്ളൂ. പിന്നാലെ ബ്ലാസ്റ്റേഴ്സ് ഏതാനും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം വന്നില്ല. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അയ്മൻ 58–ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ ആക്രമിച്ചു കയറി മികച്ചൊരു ക്രോസ് പാസ് നൽകിയെങ്കിലും സന്ദീപ് സിങ്ങിന്റെ ഷോട്ട് പുറത്തേക്ക്. വിബിൻ മോഹനന്റെ ഷോട്ട് പെനൽറ്റി ബോക്സിൽ ഗോവൻതാരത്തിന്റെ കയ്യിൽ തട്ടിയെങ്കിലും റഫറി വിധിച്ചത് കോർണർ.ആധിപത്യം വീണ്ടെടുത്ത ഗോവ 73–ാം മിനിറ്റിൽ കേരളത്തിന്റെ പെട്ടിയിൽ രണ്ടാം ആണിയടിച്ചു.
ആദ്യ ഗോളിന്റെ തനിയാവർത്തനം പോലെ ബ്ലാസ്റ്റേഴ്സ് ഗോളി കമൽജിത്ത് തടഞ്ഞിട്ട പന്ത് മുഹമ്മദ് യാസിർ വലയിലാക്കി. ഇതിനിടെ ഡാനിഷ് ഫറൂഖിനെയും ലഗാതോറിനെയും പിൻവലിച്ച് ക്വാമെ പെപ്രയും ബികാഷ് യുംനവും ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല.
ഈസ്റ്റ് ബംഗാളിന് ജയം
ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്കെതിരെ ഈസ്റ്റ് ബംഗാളിന് ജയം (3–1). 24 പോയിന്റോടെ ഈസ്റ്റ് ബംഗാൾ 9–ാം സ്ഥാനത്തും അത്രയും പോയിന്റോടെ പഞ്ചാബ് 11–ാം സ്ഥാനത്തുമാണ്.