2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് മത്സരിച്ചു യോഗ്യത നേടുന്ന ആദ്യ ടീം; ജപ്പാൻ ടീമൊരു ‘ജപ്പാനാ..’!

2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് മത്സരിച്ചു യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. ഏഷ്യൻ യോഗ്യതാ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ ഇന്നലെ ബഹ്റൈനെ 2–0നു തോൽപിച്ചതോടെയാണ് ജപ്പാൻ യോഗ്യത ഉറപ്പിച്ചത്.

സെയ്താമ (ജപ്പാൻ) ∙ 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് മത്സരിച്ചു യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. ഏഷ്യൻ യോഗ്യതാ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ ഇന്നലെ ബഹ്റൈനെ 2–0നു തോൽപിച്ചതോടെയാണ് ജപ്പാൻ യോഗ്യത ഉറപ്പിച്ചത്. സി ഗ്രൂപ്പിൽ 7 കളികളിൽ 19 പോയിന്റുള്ള ജപ്പാന് ഒന്നാം സ്ഥാനത്ത് 9 പോയിന്റ് ലീഡുണ്ട്.
48 ടീമുകളാണ് അടുത്ത ലോകകപ്പിൽ മത്സരിക്കുന്നത്. ആതിഥേയരായ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവർ നേരത്തേ യോഗ്യത നേടിയിരുന്നു. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.