അർജന്റീന ഒക്ടോബറിൽ കേരളത്തിലെത്തും, കൊച്ചിയില്‍ സൗഹൃദ മത്സരം; ലയണൽ മെസി വരും

അർജന്റീന ഫുട്ബോൾ ടീമിനൊപ്പം സൂപ്പർ താരം ലയണല്‍ മെസിയും കേരളത്തിലെത്തും. ഈ വർഷം ഒക്ടോബറിലായിരിക്കും അർജന്റീന ടീമും മെസ്സിയും കേരളത്തിലേക്കെത്തുക. അർജന്റീന ടീം ഒരു പ്രദര്‍ശന മത്സരവും ഇവിടെ കളിക്കുമെന്നും ടീമിന്റെ സ്പോൺസർമാരായ എച്ച്എസ്ബിസി

ന്യൂഡൽഹി∙ അർജന്റീന ഫുട്ബോൾ ടീമിനൊപ്പം സൂപ്പർ താരം ലയണല്‍ മെസിയും കേരളത്തിലെത്തും. ഈ വർഷം ഒക്ടോബറിലായിരിക്കും അർജന്റീന ടീമും മെസ്സിയും കേരളത്തിലേക്കെത്തുക. അർജന്റീന ടീം ഒരു പ്രദര്‍ശന മത്സരവും ഇവിടെ കളിക്കുമെന്നും ടീമിന്റെ സ്പോൺസർമാരായ എച്ച്എസ്ബിസി അറിയിച്ചു. 14 വര്‍ഷങ്ങൾക്കു ശേഷം അർജന്റീന ഇന്ത്യയിലെത്തുമ്പോൾ കൊച്ചിയിലായിരിക്കും പ്രദർശന മത്സരം കളിക്കുക.
അർജന്റീന ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ നേരത്തേ പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ ഫുട്ബോൾ വളർച്ച ലക്ഷ്യമിട്ടാണ് അര്‍ജന്റീനയുമായി എച്ച്എസ്ബിസി ഇന്ത്യ കരാറൊപ്പിട്ടിരിക്കുന്നത്. ‘‘പങ്കാളിത്തത്തിന്റെ ഭാഗമായി, ഇതിഹാസ താരം മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീം കൊച്ചിയിൽ ഒരു സൗഹൃദ മത്സരം കളിക്കും.’’– എച്ച്എസ്ബിസി ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
2011 സെപ്റ്റംബറിൽ കൊൽക്കത്തയിൽ അർജന്റീന ടീം കളിക്കാനെത്തിയിരുന്നു. വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തില്‍ ലയണൽ മെസ്സിയും പന്തു തട്ടിയിരുന്നു. കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഈ മത്സരം വിജയിച്ചത്.