കൊച്ചി ∙ ഐഎസ്എല്ലിൽ ഇന്ന് ആദ്യ ഹോം മൽസരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ ഹെലികോപ്ടറും വള്ളവും മൽസ്യത്തൊഴിലാളിയും. പ്രളയകാലത്തു കേരളത്തിന്റെ രക്ഷകരായ സേനാവിഭാഗങ്ങൾക്കും മൽസ്യത്തൊഴിലാളികൾക്കും ആദരമർപ്പിച്ചാണു ബ്ലാസ്റ്റേഴ്സ് ജഴ്സിയിലെ മാറ്റം. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ വള്ളത്തിൽ നിന്നു തുഴയെറിയുന്ന മൽസ്യത്തൊഴിലാളിയുടെയും പറക്കുന്ന ഹെലികോപ്ടറിന്റെയും ചിഹ്നങ്ങൾ പതിച്ച ജഴ്സിയണിഞ്ഞാകും ടീം ഇറങ്ങുക. 300 മൽസ്യത്തൊഴിലാളികൾ ഇന്നു കളി കാണാനെത്തും. അവരെ ആദരിക്കുകയും ചെയ്യും.
Search in
Malayalam
/
English
/
Product