പ്ലീസ്, ഒന്നുജയിക്കൂ, ആരാധകർക്കു വേണ്ടി

സ്വന്തം ഗ്രൗണ്ടിൽ ഒടുവിൽ ബ്ലാസ്റ്റേഴ്സ് ഉണർന്നു കളിച്ചു. പക്ഷേ കാത്തിരുന്ന വിജയം മാത്രം വന്നില്ല. രണ്ടോ മൂന്നോ ഗോളുകളുടെ വ്യത്യാസത്തിൽ ജയിച്ചു കയറേണ്ട മൽസരമാണ് അവസരങ്ങൾ തുലച്ചു കള‍ഞ്ഞുകുളിച്ചത്. ലെൻ ദുംഗലിനു മാത്രം സ്വന്തമാക്കാമായിരുന്നു ഒട്ടേറെ ഗോളുകൾ. ജംഷ‍ഡ്പുർ പാടേ നിറം മങ്ങിയ കളിയായിട്ടു പോലും ബ്ലാസ്റ്റേഴ്സിന് അവരെ കീഴടക്കാൻ കഴിയാതെ പോയതു നിരാശപ്പെടുത്തി.

ഇതേ ടീമിനെതിരെ ജംഷഡ്പുരിൽ നടന്ന കളിയിൽ പകരക്കാരനായി ഇറങ്ങി ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്നു രക്ഷിച്ച താരമാണ് ദുംഗൽ. പക്ഷേ ഇന്നലെ സ്വന്തം ടീമിന്റെ വിജയം കളഞ്ഞുകുളിച്ച പ്രകടനമായി യുവതാരത്തിന്റേത്. ഗോൾ അടിച്ച കാര്യം മറന്നിട്ടല്ല ഇങ്ങനെ പറയുന്നത്.

ഇത്തരം പ്രശ്നങ്ങൾ. ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് ഇനിയെന്നാണ് മെച്ചപ്പെടുക? ടീമിന്റെ ‘വികാരമില്ലാത്ത’ കളി കൊണ്ടാണു കൊച്ചിയിൽ കാണികൾ ഇല്ലാതെ പോയത്. പക്ഷേ ഒഴിഞ്ഞ ഗാലറി ടീമിനു പ്രചോദനമായെന്നുതോന്നിപ്പിച്ചു. കിരീടമൊന്നും നേടിയില്ലെങ്കിലും ആരാധകരെ സന്തോഷിപ്പിക്കാൻ വേണ്ടി ചിലകളികൾ ബ്ലാസ്റ്റേഴ്സ് ജയിച്ചേ മതിയാകൂ.