BST എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റെ പേരിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് ഓപ്ഷൻ ഉൾപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക് എസ് എം എസ് ചെയ്യുക. ഉദാ : നിങ്ങൾ തിരഞ്ഞെടുത്ത ഉത്തരം A എന്നാണെങ്കിൽ BST സ്പെയ്സ് A
1) ആഷിക് കുരുണിയൻ BST സ്പെയ്സ് A
2) ജിൻസൻ ജോൺസൺ BST സ്പെയ്സ് B
3) നിഹാൽ സരിൻ BST സ്പെയ്സ് C
4) സജൻ പ്രകാശ് BST സ്പെയ്സ് D
5) എം. ശ്രീശങ്കർ BST സ്പെയ്സ് E
6) വത്സൽ ഗോവിന്ദ് BST സ്പെയ്സ് F
* നിരക്കുകൾ ബാധകം
ഓൺലൈൻ വോട്ടിങ്ങിന് സന്ദർശിക്കുക: www.manoramaonline.com/sportsawards
10 പേർക്ക് 10,000 രൂപ
ഏറ്റവും കൂടുതൽ എസ്എംഎസ് വോട്ട് നേടുന്ന താരത്തിനു വോട്ട് ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 വായനക്കാർക്ക് 10,000 രൂപ വീതം സമ്മാനം. രണ്ടു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിലെ രണ്ടു ഘട്ടത്തിലും പങ്കെടുക്കുന്നവരെയാണു പരിഗണിക്കുക.
ആറു ലക്ഷം രൂപ സമ്മാനം; ക്ലബുകൾക്ക് അപേക്ഷിക്കാം
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്ലബുകൾക്ക് മലയാള മനോരമയുടെ കായിക പുരസ്കാരങ്ങൾ. കായികരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ലബിന് മനോരമ സ്പോർട്സ് ക്ലബ്– 2018 ട്രോഫിയും മൂന്നു ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷം, ഒരു ലക്ഷം രൂപ സമ്മാനങ്ങൾ. അഫിലിയേഷൻ നമ്പറും നേട്ടങ്ങളും ഉൾപ്പെടെയുള്ള അപേക്ഷകൾ അയയ്ക്കേണ്ട വിലാസം:
സ്പോർട്സ് ക്ലബ് അവാർഡ്, സ്പോർട്സ് ഡെസ്ക്, പിബി നമ്പർ 26, മലയാള മനോരമ, കെ.കെ. റോഡ്, കോട്ടയം. 686001 (വിശദമായ നിബന്ധനകൾ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം: ഫെബ്രു 4
സംശയങ്ങൾക്ക് വിളിക്കാം: 98460 61306 (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം)
മനോരമ സ്പോർട്സ് ക്ലബ് –2018
അവാർഡിനായി ക്ലബ്ബുകൾക്കും അക്കാദമികൾക്കും അപേക്ഷിക്കാം
ക്ലബ്ബുകളും അക്കാദമികളും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനോരമ നിയോഗിക്കുന്ന വിദഗ്ധ സമിതി ആദ്യ ഘട്ടം വിജയികളായി ആറു ക്ലബ്ബുകളെ കണ്ടെത്തും.
പിന്നീട് ഓരോ ക്ലബ്ബിലും നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തും.
കഴിഞ്ഞ വർഷം പുലർത്തിയ മികവിന്റെയും മുൻ വർഷങ്ങളിൽ കായിക മേഖലയ്ക്കു നൽകിയ സംഭാവനകളുടെയും അടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും വിജയികളെ വിദഗ്ധ സമിതി പ്രഖ്യാപിക്കും. കായികരംഗത്തെ പ്രമുഖരടങ്ങുന്ന സമിതിയുടെ തീരുമാനം അന്തിമം.
ഏറ്റവും മികച്ച ക്ലബ്ബിന് ‘മനോരമ സ്പോർട്സ് ക്ലബ് – 2018’ പുരസ്കാരവും മൂന്നു ലക്ഷം രൂപയും.
രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്ക് ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനം.