സൗകര്യങ്ങൾ കുറവ്; ജനകീയമാക്കണം മേളകൾ: പി.ടി.ഉഷ
കണ്ണൂർ സർവകലാശാലയിലെ പുത്തൻ സിന്തറ്റിക് ട്രാക്കിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്കു ലഭിച്ചതു മികച്ച തുടക്കമാണ്. മത്സരങ്ങൾ സമയത്തു നടത്താനും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനും സംഘാടകർ നടത്തുന്ന ശ്രമങ്ങൾക്കു 100 മാർക്ക് കൊടുക്കാം.

എങ്കിലും ഒരു കാര്യം പറയാതെ വയ്യാ. സ്കൂൾ കായികമേളകളുടെ വിജയം ജനകീയ പങ്കാളിത്തമാണ്. ജനങ്ങൾ ഏറ്റെടുത്ത എത്രയോ മേളകൾ കേരളം കണ്ടതാണ്. എന്നാൽ, ഇവിടെ അതിനുള്ള സൗകര്യം കുറവാണ്.
സ്ഥിരം പവിലിയനിൽ വളരെ കുറച്ചാളുകൾക്കു മാത്രമേ ഇരിക്കാൻ സൗകര്യമുള്ളൂ. താൽക്കാലിക പവിലിയനിൽ ഇരുന്നാൽ ഫിനിഷ് ഉൾപ്പെടെ കാണാനും കഴിയില്ല. വേദികൾ തിരഞ്ഞെടുക്കുമ്പോഴും സൗകര്യങ്ങൾ ഒരുക്കുമ്പോഴും കാണികളുടെ കാര്യംകൂടി അധികൃതരും സംഘാടകരും പരിഗണിക്കേണ്ടതാണ്.
ചൂടും വെയിലും സഹിച്ച് സ്പോർട്സ്മാൻ സ്പിരിറ്റോടെ കായികമേള ആസ്വദിക്കാനെത്തുന്നവർക്കു മികച്ച സൗകര്യം ഒരുക്കണം.