കണ്ണൂർ∙ സംസ്ഥാന സ്കൂൾ കായികമേളയില്‍ പി.കെ.സൂര്യജിത്തും ആന്‍സി സോജനും വേഗമേറിയ താരങ്ങൾ. ആന്‍സിയുടെ രണ്ടാം സ്വര്‍ണമാണിത്. 12.5 സെക്കന്‍ഡില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ആന്‍സിയുടെ നേട്ടം. ലോങ്ജംപിലും ആന്‍സി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സംസ്ഥാന സ്കൂൾ കായികമേളയില്‍ പി.കെ.സൂര്യജിത്തും ആന്‍സി സോജനും വേഗമേറിയ താരങ്ങൾ. ആന്‍സിയുടെ രണ്ടാം സ്വര്‍ണമാണിത്. 12.5 സെക്കന്‍ഡില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ആന്‍സിയുടെ നേട്ടം. ലോങ്ജംപിലും ആന്‍സി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. പാലക്കാട് ബി.ഇ.എം എച്ച് എസ് വിദ്യാര്‍ഥിയാണ് സൂര്യജിത്ത്.

100 മീറ്ററില്‍  ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ഹനാൻ സ്വര്‍ണം സ്വന്തമാക്കി. പ്രതിഭാ വര്‍ഗീസ് ഇരട്ടസ്വര്‍ണ നേട്ടം കുറിച്ചു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉഷ സ്കൂളിലെ പ്രതിഭ വര്‍ഗീസ് മീറ്റ് റെക്കോര്‍ഡോടെ ഒന്നാമതെത്തി. 400 മീറ്റര്‍ ഓട്ടത്തിലും പ്രതിഭ സ്വര്‍ണം നേടിയിരുന്നു. സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തില്‍ പാലക്കാടിന്റെ ജി. താരയ്ക്കു സ്വർണം. മനോരമ സ്പോർട്സ് അവാർഡ് ലഭിച്ച ഒളിംപിക് അക്കാദമിയിലെ കായിക താരമാണ് ജി. താര. കോഴിക്കോടിന്റെ ജി.എസ്. നിവേദ്യ വെള്ളിയും തിരുവനന്തപുരത്തിന്റെ സ്നേഹ ജേക്കബ് വെങ്കലവും സ്വന്തമാക്കി.

ജി. താര
ADVERTISEMENT

ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ കോട്ടയത്തിന്റെ സാന്ദ്രമോൾ സാബു സ്വർണം നേടി. എസ്എംവിഎച്ച്എസ്എസ് പൂഞ്ഞാർ സ്കൂളിലെ വിദ്യാർഥിനിയാണ് സാന്ദ്രമോൾ. 12.59 സെക്കന്റിലാണ് സാന്ദ്ര ഓടിയെത്തിയത്. ഹീറ്റ്സിലും മികച്ച പ്രകടനമാണ് സാന്ദ്രമോൾ പുറത്തെടുത്തത്. 12.74 സെക്കന്റിലാണ് സാന്ദ്ര ഹീറ്റ്സ് പൂർത്തിയാക്കിയത്. ഇതേയിനത്തിൽ എറണാകുളത്തിന്റെ ഫീസ റഫീഖ് രണ്ടാം സ്ഥാനവും കോട്ടയത്തിന്റെ അലീന വർഗീസ്  മുന്നാം സ്ഥാനവും സ്വന്തമാക്കി.