സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നെന്ന് ആരോപണം
സബ് ജൂനിയർ വിഭാഗത്തിൽ 4 സ്വർണമുൾപ്പെടെ 9 മെഡലുകൾ മണിപ്പുരി താരങ്ങൾ നേടിയതിനു പിന്നാലെ സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് വിവാദം വീണ്ടും. ഇത്തവണ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ഇതര സംസ്ഥാന താരങ്ങൾക്കെല്ലാം പ്രായക്കൂടുതലുണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം പരിശീലകർ രംഗത്തെത്തി.

സ്കൂൾ മീറ്റിൽ മത്സരിക്കുന്ന മണിപ്പുരി താരങ്ങളിൽ ഒരാൾപോലും പിന്നീട് അത്‍ലറ്റിക് ഫെഡറേഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാത്തത് പ്രായപരിശോധന ഭയന്നിട്ടാണെന്നും അവർ ആരോപിക്കുന്നു.
2 സ്വർണവും ഒരു വെള്ളിയും 3 വെങ്കലവുമാണ് കഴിഞ്ഞ 3 വർഷത്തെ ദേശീയ സബ് ജൂനിയർ സ്കൂൾ മീറ്റുകളിൽനിന്ന് കേരളം നേടിയ ആകെ മെഡലുകൾ.
സംസ്ഥാന മീറ്റിൽ മെഡൽ നേടുന്ന ഇതര സംസ്ഥാനക്കാരിൽ പലരും ദേശീയ മത്സരത്തിൽ കേരളത്തിനായി മത്സരിക്കാറില്ല. ഇതോടെ സബ് ജൂനിയർ വിഭാഗം ദേശീയ മീറ്റിൽ കേരളത്തിനായി മത്സരിക്കാൻപോലും ആളില്ലാത്ത അവസ്ഥയുണ്ട്.
ഈ വർഷം ഒൻപതും കഴിഞ്ഞവർഷം പത്തും മെഡലുകൾ സംസ്ഥാന തലത്തിൽ സബ് ജൂനിയർ മത്സരങ്ങളിൽ നേടിയ ഇതര സംസ്ഥാന താരങ്ങൾക്കു ദേശീയ സ്കൂൾ മീറ്റിൽ ഒരു വെങ്കലം പോലും നേടിത്തരാൻ കഴിഞ്ഞിട്ടുമില്ല. സബ് ജൂനിയർ വിഭാഗത്തിലെ പോയിന്റുകൾ തൂത്തുവാരി സ്കൂൾ ചാംപ്യൻഷിപ് പിടിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രം സ്കൂൾ മീറ്റിൽ ഇതര സംസ്ഥാന താരങ്ങളെ പങ്കെടുപ്പിക്കുന്നുവെന്നാണ് ആക്ഷേപം.
ഗുണ്ടൂരിൽ ഇക്കഴിഞ്ഞ ദേശീയ ജൂനിയർ അത്‍ലറ്റിക്സിനിടെ നടത്തിയ പരിശോധനയിൽ പ്രായത്തട്ടിപ്പ് നടത്തിയ 96 പേരെയാണു പിടികൂടാനായത്.