മനോരമ സ്വർണപ്പതക്കം ആൻസി സോജനും ടി.ജെ.ജോസഫിനും
ഏറ്റവും മികച്ച അത്‍ലീറ്റുകൾക്കുള്ള മലയാള മനോരമ സ്വർണപ്പതക്കം ടി.ജെ. ജോസഫ് (എറണാകുളം പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി), ഇ.ആൻസി സോജൻ (തൃശൂർ നാട്ടിക ഗവ. ഫിഷറീസ് സ്കൂൾ) എന്നിവർക്ക്. | Athletic Meet | Manorama News
ഏറ്റവും മികച്ച അത്‍ലീറ്റുകൾക്കുള്ള മലയാള മനോരമ സ്വർണപ്പതക്കം ടി.ജെ. ജോസഫ് (എറണാകുളം പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി), ഇ.ആൻസി സോജൻ (തൃശൂർ നാട്ടിക ഗവ. ഫിഷറീസ് സ്കൂൾ) എന്നിവർക്ക്. | Athletic Meet | Manorama News
ഏറ്റവും മികച്ച അത്‍ലീറ്റുകൾക്കുള്ള മലയാള മനോരമ സ്വർണപ്പതക്കം ടി.ജെ. ജോസഫ് (എറണാകുളം പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി), ഇ.ആൻസി സോജൻ (തൃശൂർ നാട്ടിക ഗവ. ഫിഷറീസ് സ്കൂൾ) എന്നിവർക്ക്. | Athletic Meet | Manorama News
ഏറ്റവും മികച്ച അത്‍ലീറ്റുകൾക്കുള്ള മലയാള മനോരമ സ്വർണപ്പതക്കം ടി.ജെ. ജോസഫ് (എറണാകുളം പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി), ഇ.ആൻസി സോജൻ (തൃശൂർ നാട്ടിക ഗവ. ഫിഷറീസ് സ്കൂൾ) എന്നിവർക്ക്.
ജോസഫ്, ആൻസി: ഭാവിയുടെ താരങ്ങൾ
കണ്ണൂർ ∙ ശാസ്ത്രീയ പരിശീലനം നൽകിയാൽ ഭാവിയിൽ രാജ്യത്തിനായി നേട്ടങ്ങൾ കൊയ്യാൻ പ്രതിഭയുള്ളവരാണു മലയാള മനോരമയുടെ സ്വർണപ്പതക്കത്തിന് അർഹരായ ടി.ജെ.ജോസഫും ഇ.ആൻസി സോജനുമെന്നു വിദഗ്ധ സമിതി. കോഴിക്കോട് ഗവ. ഫിസിക്കൽ എജ്യുക്കേഷൻ കോളജ് അസോഷ്യേറ്റ് പ്രഫസർ ഡോ. റോയ് വി.ജോൺ, ചങ്ങനാശേരി അസംപ്ഷൻ കോളജ് കായികവിഭാഗം അസി. പ്രഫസർ ഡോ. ജിമ്മി ജോസഫ്, ഇന്ത്യൻ അത്‍ലറ്റിക് ടീം മുൻ പരിശീലകനും സ്പോർട്സ് അതോറിറ്റി ഓഫ് ഗുജറാത്ത് പരിശീലകനുമായ കെ.എസ്.അജിമോൻ എന്നിവരടങ്ങിയ സമിതിയാണ്, സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച അത്‍ലീറ്റുകളെ തിരഞ്ഞെടുത്തത്. കായികമേളയുടെ സമാപനച്ചടങ്ങിൽ ടി.വി. രാജേഷ് എംഎൽഎ സ്വർണപ്പതക്കങ്ങൾ സമ്മാനിച്ചു.
സംസ്ഥാന സ്കൂൾ കായികമേളയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഏറ്റവും മികച്ച പ്രകടനം സീനിയർ ലോങ്ജംപിൽ റെക്കോർഡോടെ (7.59 മീറ്റർ) സ്വർണം നേടിയ ജോസഫിന്റേതാണെന്നു സമിതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തെ ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്, ഈ വർഷത്തെ ദേശീയ സീനിയർ അത്‍ലറ്റിക്സ് എന്നിവയിൽ ലോങ്ജംപിൽ വെള്ളി നേടിയ താരങ്ങളുടെ പ്രകടനത്തെക്കാൾ മികച്ചതാണു ജോസഫിന്റേത്. ജൂനിയർ ഇന്ത്യൻ റാങ്കിങ്ങിലെ നിലവിലെ 3–ാം സ്ഥാനത്തെക്കാളും മികച്ച പ്രകടനവുമാണിത്. കണ്ണൂർ അരിക്കമല തുണ്ടത്തിൽ ജോൺ ജോസിന്റെയും ലീനയുടെയും മകനാണ്. എറണാകുളം ജിഎച്ച്എസ്എസിൽ പ്ലസ്ടു വിദ്യാർഥിയാണ്.
നാട്ടിക എടപ്പിള്ളി ഇ.ടി.സോജന്റെയും ജാൻസിയുടെയും മകളായ ആൻസി നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ്. സീനിയർ പെൺകുട്ടികളുടെ ലോങ്ജംപിലെ ആൻസിയുടെ പ്രകടനം (6.24 മീറ്റർ) ഇത്തവണത്തെ ദേശീയ സീനിയർ മീറ്റിലെ ലോങ് ജംപ് ഒന്നാം സ്ഥാനക്കാരിയുടെ പ്രകടനത്തെക്കാൾ മികച്ചതാണ്. ഇവിടെ മത്സരിച്ച 3 ഇനങ്ങളിലും റെക്കോർഡോടെ സ്വർണവും നേടി.
(സ്വർണം, വെള്ളി, വെങ്കലം, പോയിന്റ് എന്നീ ക്രമത്തിൽ)
ടോപ് 10 Districts
1) പാലക്കാട്: 18- 26- 16- 201.33
2) എറണാകുളം: 21- 14- 11- 157.33
3) കോഴിക്കോട്: 14- 7- 18- 123.33
4) തിരുവനന്തപുരം: 11- 11- 6- 104.5
5) തൃശൂർ: 10- 8- 5- 91
6) കോട്ടയം: 6 - 9- 14- 87.5
7) കണ്ണൂർ : 6-4-7-52
8) മലപ്പുറം: 4-6-2-40
9) വയനാട്: 1-3-5-24
10) കൊല്ലം: 2-2-1-22
ടോപ് 10 Schools
1) കോതമംഗലം മാർ ബേസിൽ: 8-6-6-62.3
2) കല്ലടി എച്ച്എസ് : 4-11-7-58.3
3) പുല്ലൂരാംപാറ സെന്റ് ജോസഫ്സ്: 3-3-10-32.3
4) പാലക്കാട് ബിഇഎം എച്ച്എസ്എസ് : 5-1-1-29
5) ഇരിങ്ങാലക്കുട എൻഎച്ച്എസ്: 4-2-2-28
6) നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസ് : 4-2-0-26
7) മണീട് ഗവ.എച്ച്എസ്: 4-2-0-26
8) കട്ടിപ്പാറ ഹോളിഫാമിലി എച്ച്എസ്: 3-2-1-22
9) പൂവമ്പായി എഎം എച്ച്എസ്: 3-2-1-22
10) എളയാവൂർ സിഎച്ച്എം എച്ച്എസ്: 3-2-1-22
ടോപ് 10 Sports Schools
1) തിരുവനന്തപുരം സായ് : 4-4-4-36
2) കോതമംഗലം എംഎ സ്പോർട്സ് ഹോസ്റ്റൽ: 4-2-2-28
3) തിരുവനന്തപുരം ജിവിരാജ : 4-2-2-27.5
4) ഭരണങ്ങാനം സ്പോർട്സ് ഹോസ്റ്റൽ : 2-3-3-21.5
5) തിരുവനന്തപുരം ശ്രീ അയ്യങ്കാളി: 2-2-0-16
6) കണ്ണൂർ ജിവിഎച്ച്എസ്എസ്: 1-2-1-12
7) കൊല്ലം സായ് : 1-2-0-11
8) എറണാകുളം പനമ്പിള്ളിനഗർ അക്കാദമി : 1-0-0-5
9) കാസർകോട് സെൻട്രലൈസ്ഡ് ഹോസ്റ്റൽ : 0-1-0-3
10) വയനാട് സിഎസ്എച്ച്: 0-0-2-2
English Summary: Manorama Gold Medals to T.J. Joseph and Ancy Sojan