തൃത്താല ∙ ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് രുദ്ര. ക്രിക്കറ്റ് ബാറ്റെടുത്താൽ നല്ല കലക്കൻ ഷോട്ടുകളുടെ റാണിയാകും ഈ കൊച്ചു മിടുക്കി. പള്ളിപ്പുറം അകാലം വീട്ടിൽ വിപിന്റെയും രേഷ്മയുടെയും മൂത്ത മകളായ രുദ്രയുടെ തകർപ്പൻ ഇടംകൈ ബാറ്റിങ് ദൃശ്യങ്ങളുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃത്താല ∙ ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് രുദ്ര. ക്രിക്കറ്റ് ബാറ്റെടുത്താൽ നല്ല കലക്കൻ ഷോട്ടുകളുടെ റാണിയാകും ഈ കൊച്ചു മിടുക്കി. പള്ളിപ്പുറം അകാലം വീട്ടിൽ വിപിന്റെയും രേഷ്മയുടെയും മൂത്ത മകളായ രുദ്രയുടെ തകർപ്പൻ ഇടംകൈ ബാറ്റിങ് ദൃശ്യങ്ങളുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

അച്ഛൻ വിപിനോടൊപ്പം നാട്ടുമൈതാനങ്ങളിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റുകൾ കണ്ടാണു രുദ്രയ്ക്കു ക്രിക്കറ്റിനോട് അഭിനിവേശം തുടങ്ങിയത്. യുവരാജ് സിങ്ങിന്റെയും സ്മൃതി മന്ഥനയുടെയും കടുത്ത ആരാധികയായ രുദ്ര വലം കൈ ആയിരുന്നിട്ടും ഇടംകൈ ബാറ്റിങ് സ്വയം പരിശീലിക്കുകയായിരുന്നു.

ADVERTISEMENT

മൂന്നു വയസ്സു മുതലാണു മകളുടെ ക്രിക്കറ്റിനോടുള്ള താൽപര്യം ശ്രദ്ധിച്ചു തുടങ്ങുന്നതെന്നു വിപിൻ പറയുന്നു.  മകൾക്കു തന്നാലാവും വിധം അറിയാവുന്ന ക്രിക്കറ്റ് പാഠങ്ങൾ ഇദ്ദേഹം പകർന്നു നൽകി. വുഷുവിലും അക്രോബാറ്റിക് ഇനങ്ങളിലും പരിശീലനം നടത്തുന്നുണ്ട് ഈ കൊച്ചു മിടുക്കി.

രാജ്യാന്ത‌ര തലത്തിൽ മത്സരിക്കുന്ന ഒരു കായിക താരമാവണം എന്ന ആഗ്രഹമാണ് രുദ്രയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ താരമായതോടെ അഭിനന്ദനവുമായി വി.ടി. ബൽറാം എംഎൽഎ രുദ്രയുടെ വീട്ടിലെത്തി. രുദ്രയുടെ കൂടെ ക്രിക്കറ്റ് കളിച്ചു രുദ്രയ്ക്ക് സ്പോർട്സ് കിറ്റ് സമ്മാനമായി നൽകിയാണ് എംഎൽഎ മടങ്ങിയത്.

ADVERTISEMENT

English Summary: Rudra, A Batting Queen From Palakkad