അംഗീകാരം ആവശ്യപ്പെട്ട് ബധിര ഒളിംപിക്സ് താരങ്ങൾ

ന്യൂഡൽഹി∙ രാജ്യത്തിന്റെ ആദരവും അംഗീകാരങ്ങളും തങ്ങൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബധിര ഒളിംപിക്സ് താരങ്ങൾ കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിച്ചു. പാരാലിംപിക്സ് താരങ്ങൾക്കു തുല്യമായി തങ്ങളെയും പരിഗണിക്കണമെന്നാണ് ആവശ്യം. കായിക സെക്രട്ടറി ഇഞ്ചെട്ടി ശ്രീനിവാസുമായി താരങ്ങൾ കൂടിക്കാഴ്ച നടത്തി.

ബധിര ഒളിംപ്യൻമാർക്കു സ്പോർട്സ് അതോറിറ്റിയിലെ (സായ്) സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുക, താരങ്ങളെ അർജുന പുരസ്കാരങ്ങൾക്കു പരിഗണിക്കുക, സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘം ഉന്നയിച്ചു.