ഇന്റർ ലാഗോസ് (ബ്രസീൽ) ∙ കിരീടം നേടിയിട്ടും പോരാട്ടവീര്യം കുറയ്ക്കാതെ മുന്നേറിയ മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടനു ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രിയിലും ജയം. ഇതോടെ കാർ നിർമാതാക്കളുടെ ചാംപ്യൻഷിപ് വീണ്ടും മെഴ്സിഡീസ് നേടി. പോൾ പൊസിഷനിൽ മൽസരം തുടങ്ങിയ ഹാമിൽട്ടന്റെ വിജയം എളുപ്പമായിരുന്നില്ല.
കഴിഞ്ഞ മൽസരത്തിലേതു പോലെ മികച്ച ഫോമിലായിരുന്ന റെഡ് ബുൾ താരം മാക്സ് വെസ്തപ്പനെ മറികടന്നതു ഭാഗ്യം കൊണ്ടു മാത്രമാണ്. വെസ്തപ്പനു പിന്നാലെ ഫെറാരിയുടെ കിമി റെയ്ക്കോണൻ മൂന്നാമനായി പോഡിയം കയറി.