പുണെ ∙ പുതുവർഷത്തിലെ ആദ്യ മൽസരത്തിൽ ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി സിന്ധുവിനു ജയം. ഇന്ത്യൻ താരം സൈന നെഹ്‌വാളിനെ തന്നെയാണ് സിന്ധു വീഴ്ത്തിയത് (11–15,15–9,15–5). പ്രീമിയർ ബാഡ്മിന്റൻ ലീഗിൽ ഹൈദരാബാദ് ഹണ്ടേഴ്സ് നോർത്ത് ഈസ്റ്റേൺ വാരിയേഴ്സിനെതിരെ 3–1 ലീഡും നേടി.
പരുക്ക് അലട്ടിയിട്ടും 7–10നു പിന്നിലായിടത്തു നിന്ന് തിരിച്ചടിച്ച് ആദ്യ സെറ്റ് സ്വന്തമാക്കിയ സൈനയും 2019ലേക്കുള്ള ശുഭസൂചനകൾ നൽകി.