പ്രഫഷനലിസത്തിൽ വിദേശികൾ തന്നെ; മുൻ രാജ്യാന്തര താരം മൊയ്തീൻ നൈന
വിദേശതാരങ്ങൾ കളിക്കുന്നതു കണ്ടു പഠിക്കണം നമ്മുടെ കളിക്കാരെന്ന് വീണ്ടും തെളിയിക്കുന്നു പ്രൊ ലീഗിലെ 2–ാം മാച്ച്. പോൾ ലോട്മാന്റെ കളിയെക്കുറിച്ചാണു പറയുന്നത്. എന്നാൽ നമ്മുടെ സ്വന്തം അജിത് ലാലിനെക്കുറിച്ചും പറയാതെ വയ്യ. ഇന്നലെ കളിക്കളത്തിൽ സ്ഫോടനാത്മകമായ കളി പുറത്തെടുത്തത് ഈ യുവാവാണ്. ഈ മലയാളിക്കരുത്തിൽ

വിദേശതാരങ്ങൾ കളിക്കുന്നതു കണ്ടു പഠിക്കണം നമ്മുടെ കളിക്കാരെന്ന് വീണ്ടും തെളിയിക്കുന്നു പ്രൊ ലീഗിലെ 2–ാം മാച്ച്. പോൾ ലോട്മാന്റെ കളിയെക്കുറിച്ചാണു പറയുന്നത്. എന്നാൽ നമ്മുടെ സ്വന്തം അജിത് ലാലിനെക്കുറിച്ചും പറയാതെ വയ്യ. ഇന്നലെ കളിക്കളത്തിൽ സ്ഫോടനാത്മകമായ കളി പുറത്തെടുത്തത് ഈ യുവാവാണ്. ഈ മലയാളിക്കരുത്തിൽ നമുക്ക് അഭിമാനിക്കാം.
കാലിക്കറ്റിന്റെ സെന്റർ ബ്ലോക്കർ ഇലോണി നന്നായി കളിച്ചു. ഇലോണിയുടെ മികവ് അജിത് ലാൽ അതിലും മികച്ച രീതിയിൽ ഒരു കോംബിനേഷനായി വളർത്തിയെടുത്തു എന്നതാണു കളിയിൽ നിർണായകമായത്.
വിദേശതാരങ്ങളിലേക്കു വീണ്ടും. പോൾ ലോട്മാൻ എന്ന സെന്റർ ബ്ലോക്കർ എതിർ കളിക്കാരെ നിരീക്ഷിക്കുന്നതു ശ്രദ്ധിക്കുക. ഇതിനെ ‘കഴുകന്റെ നിരീക്ഷണം’ എന്നു പറയാം. അതു ചെന്നൈയുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിൽ നിർണായകമായി. ടീമിന്റെ നട്ടെല്ലാണു സെന്റർ ബ്ലോക്കർ എന്നതു പരിഗണിക്കുമ്പോൾ നമ്മുടെ കളിക്കാരും ഇത്തരം നിരീക്ഷണബുദ്ധി വളർത്തിയെടുക്കണം എന്നാണു പറയാനുള്ളത്.
ചെന്നൈയുടെ വിദേശതാരം റൂഡിയെക്കുറിച്ചും പറയാനുണ്ട്. പ്ലേയിങ് ഏരിയ ഫലപ്രദമായി ഉപയോഗിക്കുന്നതു കണ്ടുപഠിക്കണം. പുറത്തേക്കു പോയെന്നു കരുതുന്ന പന്ത് പിടിക്കാൻ റൂഡി പറന്നു ഗാലറിയിലേക്കു പോകുന്നതും കണ്ടു.