ലീഗിലെ ആദ്യ തോൽവിയിൽ കിരീടം കൈവിട്ട് കാലിക്കറ്റ്; ചെന്നൈ ചാംപ്യൻമാർ
ഏറെ പ്രതീക്ഷ നൽകിയ കാലിക്കറ്റ് ഹീറോസ് ആദ്യമായി തോറ്റു. ആ തോൽവി ഫൈനലിൽ ആയെന്നതാണു വലിയ ആഘാതം. മാനസിക സമ്മർദത്തിൽ വരുത്തിയ പിഴവുകളും ടീമിന്റെ നെടുംതൂണുകൾ കടപുഴകിയതുമാണു തോൽവിക്കു കാരണം. മറുവശത്ത്, ആർത്തിരമ്പിയ ആരാധകർക്കു നടുവിൽ ചെന്നൈ രാജാപ്പാർട്ട് കളിക്കുകയായിരുന്നു.കാലിക്കറ്റ് ക്യാപ്റ്റൻ ജെറോം

ഏറെ പ്രതീക്ഷ നൽകിയ കാലിക്കറ്റ് ഹീറോസ് ആദ്യമായി തോറ്റു. ആ തോൽവി ഫൈനലിൽ ആയെന്നതാണു വലിയ ആഘാതം. മാനസിക സമ്മർദത്തിൽ വരുത്തിയ പിഴവുകളും ടീമിന്റെ നെടുംതൂണുകൾ കടപുഴകിയതുമാണു തോൽവിക്കു കാരണം. മറുവശത്ത്, ആർത്തിരമ്പിയ ആരാധകർക്കു നടുവിൽ ചെന്നൈ രാജാപ്പാർട്ട് കളിക്കുകയായിരുന്നു.
കാലിക്കറ്റ് ക്യാപ്റ്റൻ ജെറോം വിനീതിനും എ. കാർത്തിക്കിനും വിപുലിനും തിളങ്ങാനായില്ല. വിദേശതാരങ്ങളായ പോൾ ലോട്മാനും ഇലോണിയും മങ്ങിപ്പോയി. അജിത് ലാലിനുമാത്രമേ പോയിന്റുകൾ ഉറപ്പാക്കാനായുള്ളൂ. അജിത് നേടിയ 9 പോയിന്റ് ഇന്നലെ പ്രതീക്ഷയുടെ ചില മിന്നലാട്ടങ്ങൾ മാത്രമേ നൽകിയുള്ളൂ.
കളത്തിൽ നായകനായും ഗുരുവായും നിറഞ്ഞാടുകയായിരുന്നു ചെന്നൈയുടെ വിദേശതാരം റൂഡി വെർഹോഫ്. 13 പോയിന്റ് നേടിയ റൂഡിക്ക് ടീമംഗങ്ങളെല്ലാം മികച്ച പിന്തുണ നൽകി. പ്രത്യേകിച്ചു നവീൻ രാജ ജേക്കബ്. കനത്ത സർവുകളും മിന്നുന്ന സ്ൈപക്കുകളുമായി നവീൻ നേടിയത് 8 പോയിന്റ്. 3–ാം സെറ്റിൽ ഹീറോസ് പൊരുതിക്കയറുമെന്നു തോന്നിച്ച ഘട്ടത്തിൽ തകർത്തുകളഞ്ഞതു മലയാളി താരം ജി.എസ്. അഖിൻ. നവീനാണു കളിയിലെ കേമൻ.
അങ്കം 1
നവീൻ രാജയുടെ സ്മാഷിൽ തുടങ്ങി, നവീന്റെതന്നെ സർവിൽ ചെന്നൈ മുന്നിൽക്കയറുന്നതാണ് ആദ്യസെറ്റ് കണ്ടത്. 6–3 ലീഡിൽനിന്ന് അവർ 8–5ലേക്ക് എത്തിയെങ്കിലും സൂപ്പർ പോയിന്റ് മുതലാക്കി ഹീറോസ് പിടിച്ചുകയറി. പക്ഷേ നവീൻ ഉജ്വല ഫോമിലേക്ക് ഉയർന്നതും ജെറോം വിനീതിന്റെ സ്മാഷിനു റൂഡി ഉരുക്കുഭിത്തി തീർത്തതും ആതിഥേയർക്കു തുണയായി. ലീഡുയർന്നു 12–7. ചെമ്പട തിരിച്ചടിക്കു ശ്രമിച്ചെങ്കിലും 21 മിനിറ്റിൽ സെറ്റ് നഷ്ടമായി.
അങ്കം 2
ജെറോമിന്റെ സർവ് നെറ്റിൽ കുരുങ്ങുന്നതിൽ തുടങ്ങുന്നു 2–ാം സെറ്റിന്റെ കഥ. ജെറോമിന്റെ തന്നെ 2 സ്മാഷ് തുടരെ പുറത്തേക്ക്. ചെന്നൈ 3–0 മുന്നിൽ. തിരികെപ്പിടിക്കാൻ ശ്രമിച്ചപ്പോൾ കാർത്തിക്കിന്റെ സ്മാഷ് പിഴച്ചു. 1–4നു ഹീറോസ് പിന്നിൽ. 2 പോയിന്റ് വ്യത്യാസത്തിൽ ചെന്നൈ മുന്നോട്ടു കയറിക്കൊണ്ടിരുന്നു. ഹീറോസിന്റെ തിരിച്ചടിയെല്ലാം അജിത് ലാലിന്റെ കൈകളിലൂടെ ആയിരുന്നു. 6–6ന് അജിത് ഒപ്പമെത്തിച്ചെങ്കിലും റൂഡി നിറഞ്ഞാടിയപ്പോൾ ചെന്നൈ വീണ്ടും കുതിച്ചു. 2 ടീമും സൂപ്പർ പോയിന്റുകൾ വിളിച്ചും കളിച്ചും കളംപിടിക്കാൻ ശ്രമിക്കവേ ഗാലറികൾ മുൾമുനയിലായി. 12–10, 13–11 എന്നിങ്ങനെ മുന്നേറിയ ചെന്നൈ ഷോർട് ലിഫ്റ്റിൽ മലയാളി താരം അഖിന്റെ നിലംകുഴിക്കുന്ന സ്പൈക്കിൽ സെറ്റ് പിടിച്ചു. 19 മിനിറ്റിലാണു തീർത്തത്.
അങ്കം 3
മൂന്നാം സെറ്റിൽ അജിത് ലാൽ, ലോട്മാൻ, ജെറോം എന്നിവരുടെ പ്രഹരങ്ങളിലൂടെ കാലിക്കറ്റ് ലീഡെടുത്തെങ്കിലും നവീൻ രാജയുടെയും അഖിന്റെയും തിരിച്ചടികളിലൂടെ ചെന്നൈ അവസാനഘട്ടത്തിൽ ഒപ്പംപിടിച്ചു, ലീഡെടുത്തു. 14–13. അഖിന്റെ സ്പൈക്കുകളും ബ്ലോക്കുകളുമാണു കൂടുതൽ നിർണായകമായത്.
14–14ൽ ഹീറോസ് സർവ് ചെയ്തെങ്കിലും ജെറോമിന്റെ പന്തു പുറത്തേക്ക്. ചെന്നൈ പിന്നെ മടിച്ചുനിന്നില്ല. തീർത്തു, സെറ്റും കളിയും ചാംപ്യൻഷിപ്പും.
ഫൈനൽ പൂർത്തിയാകാൻ വേണ്ടി വന്നത് 63 മിനിറ്റ്. രണ്ടാം സെറ്റ് ചെന്നൈ നേടിയതാകട്ടെ വെറും 19 മിനിറ്റിൽ.
വനിതകളിൽ ബ്ലൂ ടീം
യുഎസ് ബീച്ച് വോളി താരവും ഇന്ത്യൻ വംശജയുമായ അലക്സ ചിത്ര സ്ട്രേഞ്ച് കളംനിറഞ്ഞ വനിതകളുടെ പ്രദർശന മൽസരത്തിൽ ബ്ലൂ ടീം 15–5, 12–15, 15–6ന് യെലോ ടീമിനെ കീഴടക്കി. അലക്സ നേടിയത് 13 പോയിന്റ്. 8 സൂപ്പർ സർവുകളും 5 സ്പൈക്കുകളും.