പ്രൊ വോളി ഫൈനലിൽ കാലിക്കറ്റ് ഹീറോസിന് കാലിടറാൻ കാരണമെന്ത്?
ചെന്നൈ∙ പൊലിഞ്ഞതൊരു സ്വപ്നമാണ്. പ്രൊ വോളിബോൾ ലീഗ് കിരീടം എന്ന മോഹം സഫലമായില്ല. അതിലേറെ കാലിക്കറ്റ് ഹീറോസും ആരാധകരും സങ്കടപ്പെടുന്നു, ഏഷ്യൻ ക്ലബ് വോളിബോൾ ചാംപ്യൻഷിപ് എന്ന സ്വപ്നം പൊലിഞ്ഞതോർത്ത്. മോഹഭംഗങ്ങൾ കായികവേദിക്കു പുതുമയല്ല. തിരിച്ചുവരവിന് അവസരങ്ങളുണ്ട്, വരുംവർഷങ്ങളിൽ. ചെന്നൈയിലെ ഫൈനലിൽ

ചെന്നൈ∙ പൊലിഞ്ഞതൊരു സ്വപ്നമാണ്. പ്രൊ വോളിബോൾ ലീഗ് കിരീടം എന്ന മോഹം സഫലമായില്ല. അതിലേറെ കാലിക്കറ്റ് ഹീറോസും ആരാധകരും സങ്കടപ്പെടുന്നു, ഏഷ്യൻ ക്ലബ് വോളിബോൾ ചാംപ്യൻഷിപ് എന്ന സ്വപ്നം പൊലിഞ്ഞതോർത്ത്.
മോഹഭംഗങ്ങൾ കായികവേദിക്കു പുതുമയല്ല. തിരിച്ചുവരവിന് അവസരങ്ങളുണ്ട്, വരുംവർഷങ്ങളിൽ. ചെന്നൈയിലെ ഫൈനലിൽ എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലാത്തൊരു കാര്യമുണ്ട്: സമ്മർദം താളം തെറ്റിച്ചു. പിഴവുകളുണ്ടായി. ലീഗിന്റെ തുടക്കം മുതൽ വിജയക്കൂട്ടായ്മയിൽ ഉല്ലസിച്ച ഹീറോസിനെയല്ല ഫൈനലിൽ കണ്ടത്. പൊടുന്നനെയുണ്ടായ പ്രതിസന്ധികളെ മറികടക്കാനുള്ള വഴി അടഞ്ഞതുപോലെ.
മാനസിക പ്രതിരോധം
ചെന്നൈ, 6152 കാണികളിൽ ഭൂരിഭാഗത്തിന്റെയും പിന്തുണയോടെ തിമിർത്താടി. പരാജയത്തോടെയാണവർ കൊച്ചിയിൽ ലീഗിനു തുടക്കം കുറിച്ചത്.
ചെന്നൈയിലെ തുടക്കവും തോൽവിയോടെ ആയിരുന്നു. അതുകൊണ്ടുതന്നെ അവർ തിരിച്ചടികളെ പ്രതിരോധിക്കാനുള്ള മാനസികമായ കുത്തിവയ്പ് എടുത്തിരുന്നു എന്നു മനസ്സിലാക്കാം. മാനസിക പ്രതിരോധത്തിന് ഓരോ കളിക്കാരനും തയാറായിരുന്നു. 3–ാം സെറ്റിൽ കാലിക്കറ്റിന്റെ കുതിപ്പിനു തടയിട്ടു തിരിച്ചുവന്നതുതന്നെ തെളിവ്.
കെട്ടുറപ്പുള്ള കുടുംബം പോലെയാണു ചെന്നൈ സ്പാർട്ടൻസ്. തോൽവികൾ ടീമിൽ കൂടുതൽ ഐക്യമുണ്ടാക്കി. റൂഡി വെർഹോഫ് അതിനു നേതൃത്വം നൽകി. സെമിയിൽ കൊച്ചിയെ തോൽപിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചു.
ഒത്തിണക്കം വിജയത്തിന്റെ ചേരുവയാക്കാൻ കഴിയാഞ്ഞതാണു കൊച്ചി ടീമിന്റെ തോൽവിക്കു കാരണം. ഒത്തിണക്കം ആവോളം ഉണ്ടായിരുന്നിട്ടും പ്രതിസന്ധിയിൽ തിരിച്ചടിക്കാനാവാഞ്ഞതു കാലിക്കറ്റിനു വിനയായി.
വഴിമാറിയ സർവുകൾ
കനത്ത സർവുകളിലൂടെയാണ് ഹീറോസ് എതിരാളികളുടെ താളം തെറ്റിച്ചിരുന്നത്. എന്നാൽ ഫൈനലിൽ അതു സാധിച്ചില്ല.
സർവ് പിഴവുകൾ കളിക്കാരുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കി. സർവുകളുടെ കനവും മൂർച്ചയും കുറച്ചു. അതു ചെന്നൈ മുതലെടുത്തു.
റഫറീയിങ് പോരാ?
ലീഗിൽ ആകമാനം ചോദ്യചിഹ്നങ്ങളായിരുന്നു റഫറിമാരുടെ തീരുമാനങ്ങളെക്കുറിച്ച്. അതുപിന്നെ ടിവി റിവ്യൂ എന്ന നയംമാറ്റത്തിലേക്ക് എത്തി.
ഫൈനലിൽ അവസാന പോയിന്റിൽ ജെറോമിന്റെ അടി റൂഡിയുടെ കയ്യിൽത്തട്ടിയാണു പുറത്തുപോയതെന്നു ടിവി റീപ്ലേയിൽ വ്യക്തം. പക്ഷേ റഫറി കണ്ടില്ല.
കാണികൾ ഹാപ്പി
ലീഗ് കാണികളെ രസിപ്പിച്ചു. കൊച്ചിയിലും ചെന്നൈയിലും ഉൽസവമായിരുന്നു. ടിവി പ്രേക്ഷകരുടെ എണ്ണം സംഘാടകർ പ്രതീക്ഷിച്ചതിലും അധികമായിരുന്നു എന്നു സൂചനകൾ.
എന്നാൽ ശരിയായൊരു ലീഗിന്റെ ലക്ഷണം ഇതിനില്ലെന്നു പരിഭവിക്കുന്ന കട്ട വോളി വിശ്വാസികളുണ്ട്. ലീഗിൽ ഏറ്റവുമധികം പോയിന്റുകൾ നേടിയ, വിജയംകൊയ്ത ടീമല്ലേ കിരീടം നേടേണ്ടത്? ഐഎസ്എൽ പോലെതന്നെ, പ്ലേ ഓഫ് ഘടനയിൽ ലീഗ് അവസാനിപ്പിച്ചാൽ ഇങ്ങനെയൊരു വിപത്തുണ്ട്.