ഇന്ത്യൻ ഗ്രാൻപ്രി: ചിത്രയ്ക്ക് സ്വർണം; വിസ്മയയ്ക്കും ഷീനയ്ക്കും വെള്ളി,
ന്യൂഡൽഹി∙ ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റക്സിലെ രണ്ടാം പാദത്തിലെ ആവേശപ്പോരാട്ടത്തിൽ മലയാളി താരം പി.യു. ചിത്രയ്ക്ക് ( 4 മിനിറ്റ് 20.76 സെക്കൻഡ്) 1500 മീറ്ററിൽ സ്വർണം. ബംഗാളിൽ നിന്നുള്ള ലിലി ദാസിനെയാണ്(4:20.89സെ) ചിത്ര തോൽപിച്ചത്. ഡൽഹിയുടെ ഉഷ സതിക്കാണ് വെങ്കലം(5:08.07സെ). ട്രിപ്പിൾ ജംപിൽ മലയാളി താരം ഷീന

ന്യൂഡൽഹി∙ ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റക്സിലെ രണ്ടാം പാദത്തിലെ ആവേശപ്പോരാട്ടത്തിൽ മലയാളി താരം പി.യു. ചിത്രയ്ക്ക് ( 4 മിനിറ്റ് 20.76 സെക്കൻഡ്) 1500 മീറ്ററിൽ സ്വർണം. ബംഗാളിൽ നിന്നുള്ള ലിലി ദാസിനെയാണ്(4:20.89സെ) ചിത്ര തോൽപിച്ചത്.
ഡൽഹിയുടെ ഉഷ സതിക്കാണ് വെങ്കലം(5:08.07സെ). ട്രിപ്പിൾ ജംപിൽ മലയാളി താരം ഷീന വെള്ളി നേടി.(12.45 മീറ്റർ). ഹരിയാനയുടെ രേണുവിനാണ് ഈ ഇനത്തിൽ സ്വർണം(12.76മീ). 400 മീറ്ററിൽ വി.കെ. വിസ്മയയ്ക്ക് വെള്ളിയുണ്ട്. എം.ആർ. പൂവമ്മ 54.12 സെക്കൻഡിൽ സ്വർണം നേടിയപ്പോൾ വിസ്മയ 54.76 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 400 മീറ്ററിൽ കുഞ്ഞുമുഹമ്മദ് വെങ്കലം നേടി.
400 മീറ്റർ ഹർഡിൽസിൽ ധരുൺ അയ്യസ്വാമി 49.94 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗ്രാൻപ്രിയിൽ തുടർച്ചയായി രണ്ടാം സ്വർണം നേടി. തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. സന്തോഷ്കുമാർ 50.77 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ 50.83 സെക്കൻഡിലെത്തിയാണ് രാമചന്ദ്രൻ വെങ്കലം നേടിയത്. ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേത്രി ദ്യുതി ചന്ദ് 200 മീറ്ററിൽ 23.30 സെക്കൻഡിൽ സ്വർണം നേടി.