നീലംപേരൂർ പടയണിയിലും ‘റാക്കറ്റേന്തി സിന്ധു’
നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പടയണിയുടെ പ്രധാന ദിവസമായ 27ന് ‘റാക്കറ്റേന്തിയ പി.വി.സിന്ധു’ കോലമായി പടയണിക്കളത്തിൽ എത്തും. സ്ത്രീ ശാക്തീകരണത്തിന്റെയും ഇന്ത്യയുടെ വിശ്വവിജയത്തിന്റെയും പ്രതീകമായാണ് ബാഡ്മിന്റൻ താരം ... neelamperoor padayani, pv sindhu, badminton,

ചങ്ങനാശേരി ∙ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പടയണിയുടെ പ്രധാന ദിവസമായ 27ന് ‘റാക്കറ്റേന്തിയ പി.വി.സിന്ധു’ കോലമായി പടയണിക്കളത്തിൽ എത്തും. സ്ത്രീ ശാക്തീകരണത്തിന്റെയും ഇന്ത്യയുടെ വിശ്വവിജയത്തിന്റെയും പ്രതീകമായാണ് ബാഡ്മിന്റൻ താരം സിന്ധുവിന്റെ കോലം പടയണിക്കലാകാരന്മാർ ഒരുക്കുന്നത്. 6 അടി ഉയരത്തിലാണ് പി.വി. സിന്ധുവിന്റെ കോലം നിർമിക്കുന്നത്.
പൂർണമായും പ്രകൃതിയിൽ നിന്നു ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് കോലം ഒരുക്കുന്നത്. തടിയിൽ കമുകിൻ വാരിയും മുളയും ഉപയോഗിച്ച് രൂപം ഉണ്ടാക്കി വാഴക്കച്ചി ഉപയോഗിച്ച് പൊതിഞ്ഞാണ് ആകൃതി ഉണ്ടാക്കിയെടുക്കുന്നത്. തുടർന്ന് താമര ഇല പൊതിഞ്ഞ് ശരീരം സൃഷ്ടിക്കും. റാക്കറ്റ് ഉണ്ടാക്കുന്നതിന് മുളയും പിണ്ടിയും പോളയും ഉപയോഗിക്കും. പടയണിയിൽ സമകാലിക വിഷയങ്ങളെ പ്രതിപാദിക്കുന്ന കോലങ്ങൾ മുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫുട്ബോൾ ഇതിഹാസം മറഡോണയുടെ കോലവും നേരത്തെ പടയണിയിൽ എത്തിയിട്ടുണ്ട്.