കാറിടിച്ച് കാൽ തകർന്ന സൽവാ നാസറിന് 400ൽ അട്ടിമറി ജയം; വിസ്മയ സൽവ!
ദോഹ ∙ വൻ അട്ടിമറിയിലൂടെ വനിതാ 400 മീറ്ററിലെ ലോക സ്വർണം ഏഷ്യയിലേക്കെത്തിച്ച് ബഹ്റൈന്റെ സൽവാ നാസർ. 48.14 സെക്കൻഡിൽ ഇരുപത്തൊന്നുകാരി സ്വർണത്തിലെത്തിയപ്പോൾ ഒളിംപിക് ചാംപ്യൻ ഷോണി മില്ലർ വെള്ളിയിലൊതുങ്ങി (48.37). 2017നുശേഷം ഒരു മത്സരവും തോൽക്കാത്ത ഷോണിയുടെ പരാജയം ഞെട്ടിക്കുന്നതായി. 400 മീറ്ററിന്റെ

ദോഹ ∙ വൻ അട്ടിമറിയിലൂടെ വനിതാ 400 മീറ്ററിലെ ലോക സ്വർണം ഏഷ്യയിലേക്കെത്തിച്ച് ബഹ്റൈന്റെ സൽവാ നാസർ. 48.14 സെക്കൻഡിൽ ഇരുപത്തൊന്നുകാരി സ്വർണത്തിലെത്തിയപ്പോൾ ഒളിംപിക് ചാംപ്യൻ ഷോണി മില്ലർ വെള്ളിയിലൊതുങ്ങി (48.37). 2017നുശേഷം ഒരു മത്സരവും തോൽക്കാത്ത ഷോണിയുടെ പരാജയം ഞെട്ടിക്കുന്നതായി.
400 മീറ്ററിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച 3–ാമത്തെ വിജയമാണിത്. നൈജീരിയയിലാണു സൽവാ ജനിച്ചത്. മാതാവ് നൈജീരിയക്കാരിയാണ്. പിതാവ് ബഹ്റൈൻകാരനും. 16–ാം വയസ്സിൽ ബഹ്റൈൻ പൗരത്വം സ്വന്തമാക്കി.
കഴിഞ്ഞ തവണ 19–ാം വയസ്സിൽ സൽവാ 400 മീറ്ററിൽ വെള്ളി നേടിയിരുന്നു. കഴിഞ്ഞ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. കുട്ടിക്കാലത്ത് കാറിടിച്ചാണു സൽവായുടെ കാലിനു പരുക്കേറ്റത്. ഐസ്ക്രീം വാങ്ങാനായി റോഡ് കടക്കുമ്പോഴായിരുന്നു അപകടം.