ഭുവനേശ്വർ ∙ ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളം കിരീടം നിലനിർത്തി. റെയിൽവേയെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്കു തകർത്താണ് കേരളം കിരീടം നിലനിർത്തിയത്. ടൂർണമെന്റിൽ ഒരു സെറ്റു പോലും നഷ്ടമാക്കാതെയാണ് കേരളത്തിന്റെ കിരീട നേട്ടം. ഇതോടെ പുരുഷ വിഭാഗം സെമിയിൽ തങ്ങളെ തോൽപ്പിച്ച റെയിൽവേയോട്

ഭുവനേശ്വർ ∙ ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളം കിരീടം നിലനിർത്തി. റെയിൽവേയെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്കു തകർത്താണ് കേരളം കിരീടം നിലനിർത്തിയത്. ടൂർണമെന്റിൽ ഒരു സെറ്റു പോലും നഷ്ടമാക്കാതെയാണ് കേരളത്തിന്റെ കിരീട നേട്ടം. ഇതോടെ പുരുഷ വിഭാഗം സെമിയിൽ തങ്ങളെ തോൽപ്പിച്ച റെയിൽവേയോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളം കിരീടം നിലനിർത്തി. റെയിൽവേയെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്കു തകർത്താണ് കേരളം കിരീടം നിലനിർത്തിയത്. ടൂർണമെന്റിൽ ഒരു സെറ്റു പോലും നഷ്ടമാക്കാതെയാണ് കേരളത്തിന്റെ കിരീട നേട്ടം. ഇതോടെ പുരുഷ വിഭാഗം സെമിയിൽ തങ്ങളെ തോൽപ്പിച്ച റെയിൽവേയോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ പുതുവർഷത്തിൽ ഇന്ത്യൻ വോളിബോൾ കോർട്ടിൽ മലയാളത്തിന്റെ ഇടിമുഴക്കം. ദേശീയ സീനിയർ വോളിബോളിൽ കേരളത്തിന്റെ വനിതകൾ കിരീടം നിലനിർത്തി. പുരുഷൻമാർ 3–ാം സ്ഥാനം സ്വന്തമാക്കി. ഇതു 11–ാം തവണയാണു കേരള വനിതകൾ ദേശീയ സീനിയർ വോളിയിൽ ജേതാക്കളാകുന്നത്.

തുടർച്ചയായി 2 തവണ കിരീടം നേടുന്നതു ചരിത്രത്തിലാദ്യം. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു കഴിഞ്ഞ തവണ ചെന്നൈയിൽ കേരളം കിരീടമുയർത്തിയത്. സ്ഥിരം എതിരാളികളായ റെയിൽവേയെ ഇന്നലെ നടന്ന ഫൈനലിൽ അനായാസം മറികടന്നാണു കേരള വനിതകൾ ചാംപ്യൻപട്ടം ചൂടിയത് (25–18, 25–14, 25–13). ലൂസേഴ്സ് ഫൈനലിൽ കേരളത്തിന്റെ പുരുഷ ടീം കർണാടകയെ തോൽപിച്ചു (25–21, 26–24, 25–19).

ADVERTISEMENT

പുരുഷവിഭാഗത്തിൽ റെയിൽവേയെ തോൽപിച്ച് തമിഴ്നാട് ജേതാക്കളായി (25–18, 25–21, 21–25, 25–23). രണ്ടു വർഷത്തിനിടെ കേരള വനിതകളുടെ 3–ാം കിരീട വിജയമാണിത്: കഴിഞ്ഞ തവണ സീനിയറിൽ ജേതാക്കളായി, കഴിഞ്ഞ വർഷം ഫെഡറേഷൻ കപ്പ് നേടി. ഇപ്പോഴിതാ, സീനിയർ വോളി കിരീടവും. 

ഒരു ഘട്ടത്തിൽപോലും റെയിൽവേയ്ക്കു കളംപിടിക്കാൻ അവസരം കൊടുക്കാതെയാണു കേരള വനിതകൾ കിരീടത്തിലേക്കു സ്മാഷടിച്ചു കയറിയത്. ബ്ലോക്കിലും ഡിഫൻസിലും ഉജ്വല പ്രകടനം നടത്തി കേരള താരങ്ങൾ കളംനിറഞ്ഞപ്പോൾ റെയിൽവേയ്ക്കു പാളംതെറ്റി. ഒരൊറ്റ സെറ്റ് പോലും വഴങ്ങാതെ ഫൈനലിൽ കടന്ന കേരളം മത്സരത്തിനു മുൻപേ മാനസികാധിപത്യം നേടിയിരുന്നു. അതു കളത്തിൽ പ്രകടമാക്കുകയും ചെയ്തപ്പോൾ ഒന്നര മണിക്കൂറിൽ കളി കഴിഞ്ഞു. ആദ്യ സെറ്റിൽ മാത്രമാണ് എതിരാളികൾക്ക് അൽപമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞത്.

21 പോയിന്റ് വരെ നേടാൻ റെയിൽവേയ്ക്കായി. എന്നാൽ, പിന്നീടുവന്ന 2 സെറ്റുകളിൽ എതിരാളികളെ നിഷ്പ്രഭരാക്കി കേരളം ഇരച്ചുകയറി. ഓരോ സെർവും നീണ്ട റാലികളിലേക്കു നീണ്ടെങ്കിലും പോയിന്റ് സ്വന്തമാക്കാൻ കഴിയാതെ റെയിൽവേ താരങ്ങൾ വലഞ്ഞു. കേരളത്തിന്റെ മനോഹര സെർവുകൾ പ്രതിരോധിക്കാൻപോലും റെയിൽവേ പ്രയാസപ്പെട്ടു. 

റെയിൽവേയ്ക്ക് 

ADVERTISEMENT

കെഎസ്ഇബി ഷോക്ക്! 

 

 

ഭുവനേശ്വർ ∙ ദേശീയ സീനിയർ വോളിയിൽ വനിതാവിഭാഗത്തിൽ കേരളം തുടർച്ചയായ 2–ാം തവണയും വിജയത്തിലേക്കു ചൂളംവിളിച്ചപ്പോൾ പവർഹൗസായതു തിരുവനന്തപുരം കെഎസ്ഇബിയാണ്. കേരള ടീമിലെ 12 അംഗങ്ങളിൽ 10 പേരും കെഎസ്ഇബി താരങ്ങളാണ്. ബാക്കി 2 പേർ കേരളാ പൊലീസ് താരങ്ങളും. കഴിഞ്ഞ തവണ ചെന്നൈയിലും സ്ഥിതി സമാനമായിരുന്നു: 12 പേരിൽ പത്തുപേരും കെഎസ്ഇബി ജീവനക്കാരും 2 പേർ പൊലീസുകാരും. പരിശീലകൻ ഡോ. സി.എസ്.സദാനന്ദന്റെ കീഴിൽ കേരളം സ്വന്തമാക്കുന്ന തുടർച്ചയായ 3–ാം കിരീടമാണിത്. കഴിഞ്ഞ തവണ സീനിയർ കിരീടം നേടി. കഴിഞ്ഞ വർഷത്തെ ഫെഡറേഷൻ കപ്പിൽ ജേതാക്കളായപ്പോഴും പരിശീലകൻ ഈ തൃശൂർ സ്വദേശിയായിരുന്നു. 

ADVERTISEMENT

കഴിഞ്ഞ തവണ ജേതാക്കളായ ടീമിലെ 3 പേരൊഴികെ മറ്റെല്ലാവരും ഇക്കുറിയും ടീമിലുണ്ടായിരുന്നു. ക്യാപ്റ്റൻ ഫാത്തിമ റുക്സാന, ടി.എസ്.കൃഷ്ണ, ജിൻസി ജോൺസൺ എന്നിവരാണ്  ടീമിൽ ഇടംപിടിക്കാതെ പോയത്. ജിൻസി പോയതു ഫൈനലിൽ കേരളം തോൽപിച്ച റെയിൽവേയിലേക്കാണ്. ബാക്കി 9 പേർക്കും ഇതു തുടർച്ചയായ 2–ാം ദേശീയ കിരീടമാണ്. ഈ ചാംപ്യൻഷിപ്പിൽ ആദ്യ കളി മുതൽ അവസാന കളി വരെ ഒരൊറ്റ സെറ്റ് പോലും കേരള ടീം വഴങ്ങിയില്ല. 

ഒരു മത്സരത്തിൽ മാത്രമാണു കേരളത്തിനു ടൈം ഔട്ട് വിളിക്കേണ്ടി വന്നത്: ഫൈനലി‍ൽ ഒരു പ്രാവശ്യം. 

ദേശീയ ചാംപ്യൻഷിപ്പിനായി ഭുവനേശ്വറിൽ ഒന്നരമാസമാണു റെയിൽവേ ടീം ഒരുങ്ങിയത്. കേരളം ക്യാംപ് നടത്തിയത് 5 ദിവസം. തിരുവനന്തപുരത്തു കാര്യവട്ടം എൽഎൻസിപിഇയിലായിരുന്നു പരിശീലന ക്യാംപ്.

മുൻ പരിശീലകൻ സണ്ണി ജോസഫിന്റെയും നിലവിലെ പരിശീലക എം.കെ.പ്രജുഷയുടെയും നേതൃത്വത്തിൽ ഒരുങ്ങിയ കെഎസ്ഇബി താരങ്ങൾ, പൊലീസിലെ 2 പേരുമായി ചേർന്നു ടീം സ്പിരിറ്റോടെ കോർട്ടിലിറങ്ങിയതു മത്സരഫലം അനുകൂലമാക്കി. 

മറുവശത്ത്, പരിശീലകസംഘത്തിൽ വന്ന മാറ്റവും ടീം പുനഃസംഘടനയും സിലക്‌ഷനിലെ പോരായ്മകളും റെയിൽവേയുടെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു. 

എവിടെ ആ പാരിതോഷികം? 

ഭുവനേശ്വർ ∙ കഴിഞ്ഞ തവണ ദേശീയ സീനിയർ വോളിയിൽ കേരളം ജേതാക്കളായപ്പോൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ഒരു വർഷമായിട്ടും താരങ്ങൾക്കു കിട്ടിയിട്ടില്ല.

ചെന്നൈയിൽ  നടന്ന ചാംപ്യൻഷിപ്പിൽ കേരള വനിതകൾ ജേതാക്കളായപ്പോഴാണു സർക്കാർ ഒന്നര ലക്ഷം രൂപ വീതം ഓരോ താരത്തിനും പ്രഖ്യാപിച്ചത്.

പരിശീലകസംഘത്തിനും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒരു വർഷത്തിനിപ്പുറം അടുത്ത ചാംപ്യൻഷിപ്പിൽ കേരളം ജേതാക്കളായപ്പോഴും സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം താരങ്ങളുടെ കൈകളിലേക്കെത്തിയിട്ടില്ല. 

സൂപ്പർ ടീം

1 അഞ്ജു ബാലകൃഷ്ണൻ (ക്യാപ്റ്റൻ – കാസർകോട്), 25 വയസ്സ്, ബ്ലോക്കർ. 

2 എസ്.രേഖ (കോഴിക്കോട്), 27, അറ്റാക്കർ. 

3 എം.ശ്രുതി (കോഴിക്കോട്), 25, അറ്റാക്കർ.

4 കെ.എസ്.ജിനി (എറണാകുളം), 23, സെറ്റർ. 

5 ഇ.അശ്വതി (കോഴിക്കോട്), 25, സെറ്റർ. 

6 കെ.പി.അനുശ്രീ (കോഴിക്കോട്), 22, യൂണിവേഴ്സൽ. 

7 ആൽബിൻ തോമസ് (കോട്ടയം), 22, ബ്ലോക്കർ. 

8 എൻ.എസ്.ശരണ്യ (കോഴിക്കോട്), 22, അറ്റാക്കർ. 

9 എസ്.സൂര്യ (കൊല്ലം), 21, ബ്ലോക്കർ. 

10 അഞ്ജലി ബാബു (കണ്ണൂർ), 22, അറ്റാക്കർ. 

11 മായാ തോമസ് (കണ്ണൂർ), 21, യൂണിവേഴ്സൽ. 

12 അശ്വതി രവീന്ദ്രൻ (വയനാട്), 22, ലിബറോ. 

സൂപ്പർ കോച്ച് 

ചീഫ് കോച്ച്: ഡോ. സി.എസ്.സദാനന്ദൻ (തൃശൂർ) – അസോഷ്യേറ്റ് പ്രഫസർ, എൽഎൻസിപിഇ തിരുവനന്തപുരം

അസി. കോച്ച്: രാധിക കപിൽദേവ് (തിരുവനന്തപുരം) – റെയിൽവേ, തിരുവനന്തപുരം

English Summary: Senior National Volleyball Womens Final, Live Updates